ETV Bharat / bharat

ഗ്യാന്‍വാപി മസ്‌ജിദ് സർവേ: ശിവലിഗം കണ്ടെത്തിയെന്ന് അവകാശവാദം, സ്ഥലം സീല്‍ ചെയ്യാൻ കോടതി നിർദ്ദേശം - സോഹൻലാല്‍ ആര്യ

സമുച്ചയത്തില്‍ ശിവലിംഗം ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നതായും സർവേയില്‍ അതിനുള്ള തെളിവ് ലഭിച്ചപ്പോൾ പ്രദേശത്ത് നിന്ന് ഹർ ഹർ മഹാദേവ് എന്ന പ്രതിധ്വനി ഉയർന്നതായും പരാതിക്കാരനായ സോഹൻലാല്‍ ആര്യ അവകാശപ്പെട്ടു.

Shivling found at Gyanvapi claims petitioner Varanasi court orders sealing of area
ഗ്യാന്‍വാപി മസ്‌ജിദ് സർവേ
author img

By

Published : May 16, 2022, 3:07 PM IST

വാരാണസി: വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രം - ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിലെ മൂന്ന് ദിവസം നീണ്ട വീഡിയോഗ്രാഫി സർവേ അവസാനിച്ചപ്പോൾ ശിവലിഗം കണ്ടെത്തിയെന്ന അവകാശവാദവുമായി കേസിലെ ഹർജിക്കാരനായ സോഹൻലാല്‍ ആര്യ. സമുച്ചയത്തില്‍ ശിവലിംഗം കണ്ടെത്തിയതിന് കൃത്യമായ തെളിവ് ലഭിച്ചതായും കോടതി നിയോഗിച്ച കമ്മിഷനെ അനുഗമിച്ച ആര്യ പറഞ്ഞു.

Shivling found at Gyanvapi claims petitioner Varanasi court orders sealing of area
ഗ്യാന്‍വാപി മസ്‌ജിദ് സർവേ

സമുച്ചയത്തില്‍ ശിവലിംഗം ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നതായും സർവേയില്‍ അതിനുള്ള തെളിവ് ലഭിച്ചപ്പോൾ പ്രദേശത്ത് നിന്ന് ഹർ ഹർ മഹാദേവ് എന്ന പ്രതിധ്വനി ഉയർന്നതായും പരാതിക്കാരനായ സോഹൻലാല്‍ ആര്യ അവകാശപ്പെട്ടു. പള്ളി അധികൃതരുടെ എതിർപ്പ് അവഗണിച്ച് സർവേ തുടരണമെന്ന വാരാണസി സിവിൽ കോടതിയുടെ നിർദേശപ്രകാരമാണ് സർവേ നടത്തിയത്. സർവേ അവസാനിച്ചതിന് ശേഷം "ശിവലിംഗം കണ്ടെത്തിയ പ്രദേശം സീൽ ചെയ്യാനും ആളുകൾ സ്ഥലത്തേക്ക് പോകുന്നത് തടയാനും" വാരാണസി ജില്ലാ മജിസ്‌ട്രേറ്റ് കൗശൽ രാജ് ശർമ്മയോട് വാരാണസി കോടതി ഉത്തരവിട്ടു.

സീൽ ചെയ്ത പ്രദേശത്തിന്റെ സുരക്ഷ ചുമതല ഡിഎം, പൊലീസ് കമ്മിഷണർ, സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) കമാൻഡന്റ് വാരാണസി എന്നിവർക്കായിരിക്കുമെന്ന് കോടതി ഉത്തരവിൽ പറഞ്ഞു. മൂന്ന് ദിവസത്തെ സർവേയിൽ സഹകരിച്ചതിന് കാശിയിലെ ജനങ്ങൾക്ക് വാരണസി പൊലീസ് കമ്മിഷണർ സതീഷ് ഗണേഷ് നന്ദി പറഞ്ഞു, "ഞങ്ങൾ എല്ലാവരുമായും സംസാരിക്കുകയും കോടതിയുടെ ഉത്തരവ് പാലിക്കേണ്ടത് പ്രധാനമാണെന്ന സമവായത്തിലുമെത്തി. ജനങ്ങളുടെ തെറ്റിദ്ധാരണകൾ നീക്കി പ്രവർത്തിക്കുകയും ചെയ്തതായും കമ്മിഷണർ പറഞ്ഞു.

ഗ്യാന്‍വാപി മസ്ജിദിന്‍റെ പുറം ഭിത്തിയിലുള്ള വിഗ്രഹങ്ങളെ ആരാധിക്കാന്‍ അനുമതി തേടി അഞ്ച് സ്‌ത്രീകളാണ് കോടതിയിൽ ഹർജി നൽകിയത്. ഈ ഹര്‍ജിയിലാണ് മസ്ജിദില്‍ സർവേയും വീഡിയോഗ്രാഫിയും നടത്താന്‍ സിവിൽ കോടതി ഉത്തരവിട്ടത്. വീഡിയോ സർവേ നടത്താൻ അഡ്വക്കേറ്റ് കമ്മിഷണറെയും സിവില്‍ കോടതി നിയോഗിച്ചിരുന്നു. അഡ്വക്കേറ്റ് കമ്മിഷണറെ മാറ്റണമെന്ന ആവശ്യപ്പെട്ട് മസ്‌ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജി തള്ളിയ സിവില്‍ കോടതി സര്‍വേ തുടരാന്‍ അനുവദിക്കുകയും രണ്ട് കമ്മിഷണര്‍മാരെ അധികമായി നിയോഗിക്കുകയും ചെയ്‌തു.

ഇതിനെ ചോദ്യം ചെയ്‌തുകൊണ്ട് അലഹബാദ് ഹൈക്കോടതിയിൽ മസ്‌ജിദ് കമ്മറ്റി ഹര്‍ജി സമര്‍പ്പിച്ചെങ്കിലും കോടതി ഹര്‍ജി തള്ളി. ഗ്യാന്‍വാപി പള്ളിയിലെ സര്‍വേ തടയണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതി അടുത്തയാഴ്‌ച പരിഗണിച്ചേക്കുമെന്നാണ് അറിയുന്നത്. മുഴുവൻ സ്ഥലവും കാശി വിശ്വനാഥ് ക്ഷേത്രത്തിന്‍റേതാണെന്നും ഗ്യാന്‍വാപി മസ്ജിദ് ക്ഷേത്രത്തിന്‍റെ ഒരു ഭാഗം മാത്രമാണെന്നും അവകാശവാദം ഉന്നയിച്ച് വിജയ് ശങ്കർ റസ്‌തോഗി എന്നയാള്‍ 1991ല്‍ സമർപ്പിച്ച മറ്റൊരു ഹർജി സിവില്‍ കോടതിയുടെ പരിഗണനയിലാണ്.

കാശി വിശ്വനാഥ ക്ഷേത്രം രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് നിർമിച്ചതാണെന്നും മുഗൾ ചക്രവർത്തിയായ ഔറംഗസേബാണ് ക്ഷേത്രം തകർത്തതെന്നുമാണ് ഹര്‍ജിക്കാരന്‍ അവകാശപ്പെടുന്നത്.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.