വൽസദ് (ഗുജറാത്ത്): ഗുജറാത്തിലെ നൻപോന്ദ ഗ്രാമത്തിൽ മെയ് 9ന് നടക്കാനിരിക്കുന്ന വിവാഹത്തിന്‍റെ വിവാഹ ക്ഷണക്കത്ത് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാണ്. ക്ഷണക്കത്തിൽ വരൻ ഒരാളാണെങ്കിലും വധുവിന്‍റെ പേരിന്‍റെ സ്ഥാനത്ത് രണ്ട് പേരുടെ പേരാണ് ക്ഷണക്കത്തിൽ കൊടുത്തിട്ടുള്ളത്.
ഗ്രാമത്തിലെ ആദിവാസി വിഭാഗങ്ങൾക്കിടയിൽ സ്ത്രീകളും പുരുഷന്മാരും വിവാഹത്തിന് മുൻപ് ഒരുമിച്ചു താമസിക്കുന്നത് പതിവാണ്. ഇരുവരുടെയും സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതിന് ശേഷമാണ് വിവാഹത്തിലേക്ക് കടക്കുക. നൻപോന്ദ ഗ്രാമത്തിലെ സ്വദേശിയായ 42കാരനായ പ്രകാശ് നയന, കുസുമം എന്നീ രണ്ട് സ്ത്രീകളുമായി പ്രണയത്തിലാണ്. ഇരുവർക്കും പ്രകാശിൽ കുട്ടികളുമുണ്ട്.
തുടർന്ന് രണ്ട് സ്ത്രീകളെയും വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. വിവാഹ ചടങ്ങിൽ വച്ചാകും നയനയും കുസുമവും ആദ്യമായി നേരിൽ കാണുക.