ETV Bharat / bharat

താമരത്തണല്‍ തേടിയ പട്ടേലും താക്കൂറും കരപറ്റി, മേവാനി പിന്നില്‍ തന്നെ - നിയമസഭ തെരഞ്ഞെടുപ്പ്

നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്ന ഹാർദിക് പട്ടേലും അല്‍പേഷ് താക്കൂറും മുന്നിലാണെന്നാണ് ആദ്യ ഫല സൂചനകൾ.

gujrat elections Hardik Patel Alpesh Thakor Jignesh Mevani Isudan Gadhvi
താമരത്തണല്‍ തേടിയ പട്ടേലും താക്കൂറും കരപറ്റി, മേവാനി പിന്നില്‍ തന്നെ
author img

By

Published : Dec 8, 2022, 11:52 AM IST

ഗാന്ധിനഗർ: ഗുജറാത്തിലെ പ്രശസ്‌തമായ പട്ടേല്‍ സമരത്തിലൂടെ രാഷ്ട്രീയത്തില്‍ ശ്രദ്ധ നേടിയ ഹാർദിക് പട്ടേല്‍, ഗുജറാത്ത് ക്ഷത്രിയ താക്കൂർ സേന രൂപീകരിച്ച് രാഷ്ട്രീയത്തിലിറങ്ങിയ അല്‍പേഷ് താക്കൂർ എന്നിവർ അടുത്തിടെയാണ് ബിജെപിയില്‍ ചേർന്നത്. ഹാർദിക് പട്ടേല്‍ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയപ്പോൾ അല്‍പേഷ് സ്വന്തം പാർട്ടിയെ ബിജെപിയില്‍ ലയിപ്പിച്ചു.

നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്ന ഇരുവരും മുന്നിലാണെന്നാണ് ആദ്യ ഫല സൂചനകൾ. ഒരു ഘട്ടത്തില്‍ പിന്നിലായിരുന്ന ഹാർദികും അല്‍പേഷും വോട്ടെണ്ണല്‍ തുടങ്ങി മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ മികച്ച ലീഡ് നേടിയെന്നാണ് റിപ്പോർട്ടുകൾ. അല്‍പേഷ് താക്കൂർ ഗാന്ധിനഗറില്‍ നിന്നും ഹാർദിക് പട്ടേല്‍ അർബൻ വിരൻഗ്രാം മണ്ഡലത്തില്‍ നിന്നുമാണ് ജനവിധി തേടുന്നത്.

മേവാനി പിന്നില്‍: ഗുജറാത്ത് രാഷ്ട്രീയത്തിലെ ദലിത് മുഖമായ ജിഗ്‌നേഷ് മേവാനി അടുത്തിടെയാണ് കോൺഗ്രസില്‍ ചേർന്നത്. കഴിഞ്ഞ തവണ സ്വതന്ത്രനായി മത്സരിച്ച് ജയിച്ച മേവാനി ഇത്തവണ വട്‌ഗാം മണ്ഡലത്തില്‍ പിന്നിലാണെന്നാണ് ആദ്യ ഫല സൂചനകൾ. ആം ആദ്‌മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ഇസുദൻ ഗധ്‌വി മുന്നിലാണെന്നും റിപ്പോർട്ടുകളുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.