ETV Bharat / bharat

ടൗട്ടെയുടെ ശക്തി കുറയുന്നു; ശക്തമായ കാറ്റിലും മഴയിലും ഗുജറാത്തില്‍ 13 മരണം - PM will visit diu gujarat

ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ നാശനഷ്‌ടങ്ങൾ വിലയിരുത്താനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ ദിയു പ്രദേശം ഇന്ന് സന്ദർശിക്കും.

tauktae  cyclone tauktae  modi to visit gujarat  tauktae in gujarat  ടൗട്ടെയുടെ ശക്തി കുറയുന്നു  ടൗട്ടെ ചുഴലിക്കാറ്റ് വാർത്ത  ശക്തമായ കാറ്റിലും മഴയിലും 13 പേർ മരിച്ചു  ഗുജറാത്തിൽ കനത്ത നാശനഷ്‌ടം  ഗുജറാത്തിലെ കൊവിഡ് ആശുപത്രി  ഗുജറാത്ത് കൊവിഡ് വാർത്ത  നരേന്ദ്രമോദിയുടെ ഗുജറാത്ത് സന്ദർശനം  നരേന്ദ്രമോദി സന്ദർശനം  Gujarat 'Tauktae' news  'Tauktae' news updates  gujarat-tauktae-weakens  gujarat tauktae weakens news  PM will visit gujarat  PM will visit diu gujarat  'Tauktae' review situation news
ടൗട്ടെയുടെ ശക്തി കുറയുന്നു; ശക്തമായ കാറ്റിലും മഴയിലും 13 പേർ മരിച്ചു
author img

By

Published : May 19, 2021, 7:10 AM IST

ഗാന്ധിനഗർ: ഗുജറാത്തിൽ ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്ന് 13 മരണം. നിരവധി പ്രദേശങ്ങളിൽ കനത്ത നാശനഷ്‌ടങ്ങൾ. ദീശ പ്രദേശത്തിന്‍റെ തെക്ക്-തെക്കുകിഴക്ക് ദിശയിലും അഹമ്മദാബാദ് സുരേന്ദ്രനഗറിന്‍റെ 80 കിലോമീറ്റർ കിഴക്ക്- വടക്ക്കിഴക്കൻ ദിശയിലുമാണ് ടൗട്ടെ ചുഴലിക്കാറ്റ് നിലവിൽ സഞ്ചരിക്കുന്നത്. ചുഴലിക്കാറ്റിന്‍റെ ശക്തി കുറഞ്ഞതായാണ് റിപ്പോർട്ടുകള്‍. ഗുജറാത്ത് തീരദേശ പ്രദേശമായ സൗരാഷ്‌ട്രയിലെ ദിയു ആൻഡ് ഉന പ്രദേശത്താണ് അതിതീവ്ര ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. സൗരാഷ്ട്ര മേഖലയിലെ അമ്രേലി, ഗിർ സോംനാഥ്, ജുനാഗഡ്, പോർബന്ദർ, രാജ്കോട്ട്, ഭാവ് നഗർ, ബോട്ടാഡ് പ്രദേശങ്ങളിൽ കനത്ത നാശനഷ്‌ടങ്ങൾ റിപ്പോർട്ട് ചെയ്‌തു.

ഗുജറാത്തിൽ കനത്ത നാശനഷ്‌ടങ്ങൾ

സംസ്ഥാനത്തെ 96 താലൂക്കുകളിൽ നാല് ഇഞ്ചിലധികം മഴ ലഭിച്ചിട്ടുണ്ട്. ആറ് താലൂക്കുകളിൽ എട്ട് മുതൽ ഒമ്പത് ഇഞ്ച് വരെയും സൗത്ത് ഗുജറാത്തിലെ ഉമർഗ്രാമിൽ 14 ഇഞ്ച് മഴയും ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഉടനീളമായി 59,429 വൈദ്യുത പോസ്റ്റുകളും മഴയിൽ തകർന്നു വീണു. 4200 പേരടങ്ങുന്ന 915 സംഘങ്ങൾ ഇലക്‌ട്രിക് പോസ്റ്റുകളുടെ പുനസ്ഥാപനത്തിനായി പ്രവർത്തിക്കുകയാണ്. ചുഴലിക്കാറ്റിനെ തുടർന്ന് അടച്ച 674 റോഡുകളിൽ 562 റോഡുകൾ തുറന്നുവെന്നും വൈദ്യുതി മുടങ്ങിയ 2,437 ഗ്രാമങ്ങളിൽ 484 ഗ്രാമങ്ങളിൽ വൈദ്യുതി പുനസ്ഥാപിച്ചുവെന്നും അധികൃതർ വ്യക്തമാക്കി.

പ്രധാനമന്ത്രി സന്ദർശനം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ ദിയു പ്രദേശം ഇന്ന് സന്ദർശിക്കും. പ്രദേശത്ത് സാഹചര്യങ്ങൾ വിലയിരുത്താനാണ് സന്ദർശനം. ടൗട്ടെയെ തുടർന്ന് നാശനഷ്‌ടങ്ങൾ സംഭവിച്ച കർഷകർക്ക് മുഖ്യമന്ത്രി റുപാനി നഷ്‌ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

കൊവിഡ് ചികിത്സ

കൊവിഡ് രോഗികൾക്ക് കൃത്യമായി ചികിത്സ നൽകുകയെന്നതാണ് സംസ്ഥാന സർക്കാരിന്‍റെ ലക്ഷ്യമെന്നും സംസ്ഥാനത്ത് 1,400 ആശുപത്രികളിലായി കൊവിഡ് രോഗികൾക്ക് ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതിൽ 16 ആശുപത്രികളിൽ ചുഴലിക്കാറ്റിനെ തുടർന്ന് വൈദ്യുതി തടസപ്പെട്ടിരുന്നു. ഇതിൽ 12 ആശുപത്രികളിൽ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചുവെന്നും നാല് ആശുപത്രികളിൽ വൈദ്യുതി പുനസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചുഴലിക്കാറ്റിനെ തുടർന്ന് നിർത്തിവച്ച കൊവിഡ് വാക്‌സിനേഷൻ ഡ്രൈവ് നാളെ മുതലാണ് പുനരാരംഭിക്കുക.

ഓക്‌സിജൻ നിർമാണം

ചുഴലിക്കാറ്റിനെ തുടർന്ന് ഭാവ്‌നഗറിലെ മെഡിക്കൽ ഓക്‌സിജൻ നിർമാണം തടസപ്പെട്ടു. ബഫർ സ്റ്റോക്കിലൂടെ ഓക്‌സിജൻ വിതരണം ഉറപ്പുവരുത്തുന്നുണ്ടെന്നും ഓക്‌സിജൻ ക്ഷാമത്തെ തുടർന്ന് മരണം റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നുമാണ് റിപ്പോർട്ടുകൾ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.