ETV Bharat / bharat

ചൂതാട്ടം നടത്താൻ മുത്തശ്ശിയുടെ ബാങ്കിൽ നിന്നും പണം തട്ടിയ പ്രതി പിടിയിൽ

സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള ദിവസങ്ങളിൽ യുപിഐ ഇടപാടുകളിലൂടെ 2,71,359 രൂപയാണ് അക്കൗണ്ടിൽ നിന്നും നഷ്ടപ്പെട്ടത്

Gujarat  Man steals from grandmother account  gamblincashg  ചൂതാട്ടം  പ്രതി പിടിയിൽ  അഹമ്മദാബാദ്
ചൂതാട്ടം നടത്താൻ മുത്തശ്ശിയുടെ ബാങ്കിൽ നിന്നും പണം തട്ടിയ പ്രതി പിടിയിൽ
author img

By

Published : Dec 7, 2020, 5:25 PM IST

അഹമ്മദാബാദ്: ഓൺ‌ലൈൻ ചൂതാട്ടം നടത്താൻ മുത്തശ്ശിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 2.71 ലക്ഷം രൂപ തട്ടിയ 19 കാരൻ അറസ്റ്റിൽ. അഹമ്മദാബാദിലാണ് സംഭവം. സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള ദിവസങ്ങളിൽ യുപിഐ ഇടപാടുകളിലൂടെ 2,71,359 രൂപ ബാങ്ക് അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ടതായി പ്രതിയുടെ മുത്തശ്ശി നല്‍കിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് 19കാരന്‍ പിടിയിലായത്.

പ്രതി തന്‍റെ മുത്തശ്ശിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് സിം കാർഡ് മറ്റൊരു ഫോണിൽ ഇട്ട് അതിൽ പേടിഎം അക്കൗണ്ട് തുറന്നാണ് തട്ടിപ്പ് നടത്തിയതെന്ന് സൈബർ ക്രൈം പൊലീസ് ഇൻസ്പെക്ടർ എം എച്ച് പുവാർ പറഞ്ഞു. ആഡംബര വസ്തുക്കൾക്കായും ചൂതാട്ടം നടത്താനുമാണ് പ്രതി പണം ഉപയോഗിച്ചതെന്നും പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.