ETV Bharat / bharat

Gujarat Boiler Blast : ബോയിലർ സ്‌ഫോടനത്തിൽ 4 വയസുകാരി ഉൾപ്പടെ 4 പേർ കൊല്ലപ്പെട്ടു - ഗുജറാത്തിൽ ബോയിലർ സ്‌ഫോടനം

Gujarat Boiler Blast : സ്‌ഫോടനകാരണം അന്വേഷിക്കാൻ ഫോറൻസിക് സംഘം സ്ഥലത്ത്

chemical factory blast in Gujarat  powerful blast of a boiler  blast of a boiler at a chemical factory  Four dead, 11 injured in boiler blast  ഗുജറാത്തിൽ ബോയിലർ സ്‌ഫോടനം  സ്‌ഫോടനത്തില്‍ നാല്‌ മരണം
Gujarat Boiler Blast: ഗുജറാത്തിൽ ബോയിലർ സ്‌ഫോടനത്തിൽ 4 വയസുകാരി ഉൾപ്പെടെ 4 പേർ കൊല്ലപ്പെട്ടു
author img

By

Published : Dec 24, 2021, 5:55 PM IST

ഗുജറാത്ത്‌ : Gujarat Boiler Blast: ഗുജറാത്തിലെ കെമിക്കൽ ഫാക്‌ടറിയില്‍ ബോയിലർ പൊട്ടിത്തെറിച്ച് നാല് വയസുകാരിയടക്കം നാല്‌ പേര്‍ കൊല്ലപ്പെട്ടു. 11 പേർക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. വെള്ളിയാഴ്‌ച ഗുജറാത്തിലെ വഡോദര ജിഐഡിസി ഏരിയയിൽ സ്ഥിതി ചെയ്യുന്ന കാന്‍ടോണ്‍ ലബോറട്ടറീസ്‌ പ്രൈവറ്റ്‌ ലിമിറ്റഡിന്‍റെ കെമിക്കൽ ഫാക്‌ടറിയിലാണ്‌ അപകടം ഉണ്ടായത്‌.

65 വയസുള്ള ഒരു പുരുഷനും ഒരു കൗമാരക്കാരനും 30 വയസുള്ള ഒരു സ്‌ത്രീയും മരിച്ചവരിൽ ഉൾപ്പെടുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ALSO READ: വീട്ടുകാരുടെ സമ്മതമില്ലാതെ ഒളിച്ചോടി വിവാഹം ; യുവാവിന്‍റെ ജനനേന്ദ്രിയം അറുത്തുമാറ്റി പെൺകുട്ടിയുടെ ബന്ധുക്കൾ

'രാവിലെ 9.30 ഓടെ പ്രദേശത്ത് ശക്തമായ സ്ഫോടനം ഉണ്ടായി. 15 പേരെ പരിക്കുകളോടെ കണ്ടെത്തി. അവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അവരിൽ നാല് പേർ മരിച്ചു', :മകർപുര പൊലീസ് സ്‌റ്റേഷൻ ഇൻസ്പെക്‌ടർ സാജിദ് ബലോച്ച് പറഞ്ഞു.

പരിക്കേറ്റവരിലും കൊല്ലപ്പെട്ടവരിലും, സ്‌ഫോടന സമയത്ത്‌ പ്രദേശത്തു കൂടി കടന്നുപോയവരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ്‌ അറിയിച്ചു. ഉഗ്രസ്‌ഫോടനത്തില്‍ പ്രദേശത്ത്‌ ഭൂമികുലുക്കം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. സ്‌ഫോടനത്തിന്‍റെ കാരണം അന്വേഷിക്കാൻ ഫോറൻസിക് സംഘം സ്ഥലത്തെത്തിയിട്ടുണ്ടെന്നും ഇൻസ്പെക്‌ടർ സാജിദ് ബലോച്ച് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.