ETV Bharat / bharat

കോണ്‍ഗ്രസിന് തിരിച്ചടി: ഹാര്‍ദിക് പട്ടേല്‍ പാര്‍ട്ടി വിട്ടു - കോണ്‍ഗ്രസ് വാര്‍ത്തകള്‍

തന്‍റെ തീരുമാനം ഗുജറാത്തിലെ ജനങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ഹാര്‍ദിക്.

Gujarat Congress working president Hardik Patel resigns from congress  Gujarat politics  news about Hardik Patel  news about congress  ഹാര്‍ദിക്ക് പട്ടേലിന്‍റെ കോണ്‍ഗ്രസില്‍ നിന്നുള്ള രാജി  കോണ്‍ഗ്രസ് വാര്‍ത്തകള്‍  ഗുജറാത്ത് രാഷ്ട്രീയം
ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചു
author img

By

Published : May 18, 2022, 11:05 AM IST

അഹമ്മദാബാദ്: ഗുജറാത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി ഹാര്‍ദിക് പട്ടേല്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. ഗുജറാത്തിലെ കോണ്‍ഗ്രസിന്‍റെ വര്‍ക്കിങ് പ്രസിഡന്‍റായിരുന്നു ഹാര്‍ദിക് പട്ടേല്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം രാജിക്കാര്യം അറിയിച്ചത്.

ഈ വര്‍ഷം ഗുജറാത്തില്‍ നടക്കാന്‍ പോകുന്ന അസംബ്ലി തെരഞ്ഞെടുപ്പിന് മുന്നോടിയായി പാടര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുന്നതിനിടയിലാണ് സംവരണം ആവശ്യപ്പെട്ട് പട്ടേല്‍ വിഭാഗം നടത്തിയ സമരത്തിലൂടെ ശ്രദ്ധേയനായ ഹാര്‍ദിക് പട്ടേലിന്‍റെ രാജി. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്ഥാനങ്ങളില്‍ നിന്നും പ്രഥമിക അംഗത്വത്തില്‍ നിന്നും താന്‍ ധൈര്യപൂര്‍വം രാജിവെക്കുന്നു എന്നാണ് ഹാര്‍ദിക് പട്ടേല്‍ ട്വിറ്ററില്‍ കുറിച്ചത്. തന്‍റെ എല്ലാ സഹപ്രവര്‍ത്തകരും ഗുജറാത്തിലെ ജനങ്ങളും തീരുമാനത്തെ സ്വാഗതം ചെയ്യുമെന്ന് വിശ്വാസമുണ്ട്. ഗുജറാത്തിന്‍റെ നല്ല ഭാവിക്ക് വേണ്ടി താന്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.