ETV Bharat / bharat

ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ്; അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന്, പ്രധാനമന്ത്രിയും അമിത് ഷായും വോട്ട് രേഖപ്പെടുത്തി - നരേന്ദ്ര മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിലെ റാനിപ്പിലെ നിഷാൻ പബ്ലിക് സ്‌കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്.

അഹമ്മദാബാദ്  ഗുജറാത്ത്  ഗുജറാത്ത് നിയമസഭ  ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ്  അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന്  gujarat assembly elections second phase  gujarat  gujarat assembly elections  പ്രധാനമന്ത്രി  നരേന്ദ്ര മോദി  പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് രേഖപ്പെടുത്തി
ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ്
author img

By

Published : Dec 5, 2022, 12:46 PM IST

Updated : Dec 5, 2022, 3:02 PM IST

അഹമ്മദാബാദ് : ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഉച്ചക്ക് 1 മണി വരെ 34.74 ശതമാനം പോളിങ് രേഖപ്പെടുത്തി. ഗാന്ധിനഗറും അഹമ്മദാബാദും അടക്കമുള്ള മധ്യ ഗുജറാത്തും വടക്കൻ ഗുജറാത്തുമാണ് രണ്ടാംഘട്ടത്തിൽ ജനവിധി തേടുന്നത്.

ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ്

രാവിലെ എട്ടിന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് അഞ്ച് മണി വരെ നീളും. ഇതുവരെ ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയത് സബർകാന്ത ജില്ലയിലാണ്. ഇവിടെ 39.73 ശതമാനമാണ് പോളിങ്. ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത് മഹിസാഗറിലാണ്. 29.72 ശതമാനമാണ് ഇവിടെ പോളിങ് രേഖപ്പെടുത്തിയത്.

മത്സരരംഗത്ത് പ്രമുഖർ: 14 ജില്ലകളിലെ 93 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ട പോളിങ് പുരോഗമിക്കുന്നത്. 2.51 കോടി വോട്ടർമാരാണ് 93 മണ്ഡലങ്ങളിലായുള്ളത്. രണ്ടാം ഘട്ടത്തിൽ 833 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, പട്ടേൽ സമര നേതാവ് ഹാർദിക് പട്ടേൽ, കോൺഗ്രസ് നേതാവ് ജിഗ്‌നേഷ് മേവാനി അടക്കം പ്രമുഖർ രണ്ടാം ഘട്ടത്തിൽ മത്സര രംഗത്തുണ്ട്.

വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി: പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിലെ റാനിപ്പിലെ നിഷാൻ പബ്ലിക് സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തി. വോട്ട് രേഖപ്പെടുത്തിയ ശേഷം ജനങ്ങള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച മോദി മഷി പുരട്ടിയ വിരല്‍ വോട്ടര്‍മാര്‍ക്ക് മുന്നില്‍ ഉയര്‍ത്തി കാണിച്ചു.

‘ഗുജറാത്ത്, ഹിമാചൽ പ്രദേശ്, ഡൽഹി എന്നിവിടങ്ങളിലെ ജനങ്ങൾ ജനാധിപത്യത്തിന്‍റെ ഉത്സവം ഗംഭീരമായി ആഘോഷിച്ചു. അതിന് ജനങ്ങളോട് നന്ദി അറിയിക്കുന്നു. തെരഞ്ഞെടുപ്പ് സമാധാനപൂർവം നടത്തുന്നതിൽ തെരഞ്ഞെടുപ്പ് കമ്മിഷനോട് പ്രത്യേക അഭിനന്ദനം അറിയിക്കുന്നുവെന്നും' പ്രധാനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. എല്ലാവരും തങ്ങളുടെ വോട്ട് രേഖപ്പെടുത്തി റെക്കോർഡ് പോളിങ് സാധ്യമാക്കണമെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.

  • Urging all those who are voting in Phase 2 of the Gujarat elections, particularly the young voters and women voters to vote in large numbers. I will be casting my vote in Ahmedabad at around 9 AM.

    — Narendra Modi (@narendramodi) December 5, 2022 " class="align-text-top noRightClick twitterSection" data=" ">

പ്രമുഖർ വോട്ട് രേഖപ്പെടുത്തി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മകനും ബിസിസിഐ സെക്രട്ടറിയുമായ ജയ് ഷായും കുടുംബാംഗങ്ങൾക്കൊപ്പം അഹമ്മദാബാദിലെ നാരൻപുരയിലുള്ള എഎംസി സബ് സോണൽ ഓഫിസിൽ വോട്ട് രേഖപ്പെടുത്തി. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും അഹമ്മദാബാദിൽ വോട്ട് ചെയ്‌തു.

ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ അഹമ്മദാബാദിലെ ഷിലാജ് അനുപം സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തി. ഡൽഹി ലഫ്റ്റനന്‍റ് ഗവർണർ വിനയ് കുമാർ സക്‌സേനയും ഭാര്യയും അഹമ്മദാബാദിൽ വോട്ട് രേഖപ്പെടുത്തി. വിരംഗാമിലെ ബിജെപി സ്ഥാനാർഥി ഹാർദിക് പട്ടേൽ ചന്ദ്രനഗർ പ്രൈമറി സ്‌കൂളിലെ പോളിങ് ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്.

ആദ്യ ഘട്ടം: ഡിസംബർ ഒന്നിന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ 63.31 ശതമാനം പോളിങ് രേഖപ്പെടുത്തി. കച്ച്, സൗരാഷ്ട്ര, ദക്ഷിണ ഗുജറാത്ത് എന്നിവിടങ്ങളിലെ 89 മണ്ഡലങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. വോട്ടെണ്ണല്‍ ഡിസംബര്‍ എട്ടിന് നടക്കും.

Last Updated : Dec 5, 2022, 3:02 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.