ETV Bharat / bharat

ഗുജറാത്ത് തെരഞ്ഞെടുപ്പ് തിയതി ഇന്നറിയാം: ഇലക്ഷൻ കമ്മിഷന്‍റെ വാര്‍ത്ത സമ്മേളനം ഉച്ചയ്ക്ക് 12ന്

author img

By

Published : Nov 3, 2022, 8:11 AM IST

1995 മുതല്‍ ഗുജറാത്ത് ബിജെപിയുടെ കൈകളിലാണ്. 2017ലെ തെരഞ്ഞെടുപ്പിൽ ബിജെപി 99, കോൺഗ്രസ് 77, സ്വതന്ത്രർ 3, ബിടിപി 2, എൻസിപി 1. ഇങ്ങനെയായിരുന്നു കക്ഷി നില

Gujarat Assembly election schedule announce today  ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്  വാര്‍ത്തസമ്മേളനം  ന്യൂഡല്‍ഹി വാര്‍ത്തകള്‍  ഗുജറാത്ത് നിയമസഭ  തിരഞ്ഞെടുപ്പ് കമ്മീഷൻ
ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടാകും. ഉച്ചയ്ക്ക് 12ന് ഇലക്ഷൻ കമ്മിഷൻ ആകാശവാണി ഭവനില്‍ വാര്‍ത്ത സമ്മേളനം വിളിച്ചിട്ടുണ്ട്. 182 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്.

ഇതിനോടകം തന്നെ എല്ലാ രാഷ്ട്രീയ പാർട്ടികളും തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. ഇതുവരെ ബിജെപിയും കോൺഗ്രസും തമ്മിലായിരുന്നു മത്സരം, എന്നാൽ ഇക്കുറി ആം ആദ്മി പാർട്ടി നില ശക്തമാക്കിയിട്ടുണ്ട്.

1995 മുതല്‍ ഗുജറാത്ത് ബിജെപിയുടെ കൈകളിലാണ്. 2017ലെ തെരഞ്ഞെടുപ്പിൽ ബിജെപി 99, കോൺഗ്രസ് 77, സ്വതന്ത്രർ 3, ബിടിപി 2, എൻസിപി 1. ഇങ്ങനെയായിരുന്നു കക്ഷി നില. കഴിഞ്ഞ പതിനേഴ് വര്‍ഷമായി സംസ്ഥാനത്ത് അധികാരത്തില്‍ തിരികെയെത്താന്‍ കോണ്‍ഗ്രസ് പല രീതിയിലും ശ്രമിക്കുന്നുണ്ടെങ്കിലും എല്ലാം ദയനീയമായി പരാജയപ്പെടുകയായിരുന്നു. ആംആദ്മി പാര്‍ട്ടി കൂടി മത്സരിക്കുന്നുവെന്നതാണ് ഇക്കുറി ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ പ്രത്യേകത.

1995ല്‍ 121 സീറ്റുകളോടെ അധികാരത്തില്‍ വന്ന ബിജെപി 2002ല്‍ ഗുജറാത്ത് കലാപത്തിന്‍റെ ഉത്തരവാദികളെന്ന് ചിത്രീകരിക്കപ്പെട്ടിട്ടും 127 സീറ്റുകളാണ് നേടിയത്. 1985ല്‍ മാധവ് സിങ് സോളങ്കിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേടിയ 149 എന്ന റെക്കോഡ് ഭൂരിപക്ഷത്തിന്റെ ഏഴയലത്ത് പോലും എത്താനായില്ലെങ്കിലും പിന്നീടൊരിക്കലും ബിജെപി ഗുജറാത്തില്‍ അധികാരം നഷ്ടപ്പെടുത്തിയിട്ടില്ല.

2007ലും 2012ലും മോദിക്ക് കീഴില്‍ ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ യഥാക്രമം 117ഉം 115ഉം ആയിരുന്നു സീറ്റുകള്‍. മോദി ഇന്ത്യന്‍ പ്രധാനമന്ത്രിയായ ശേഷം 2017ല്‍ ആനന്ദിബെന്‍ പട്ടേലിന്‍റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ മാത്രമാണ് ഭൂരിപക്ഷത്തില്‍ വന്‍ ഇടിവുണ്ടായത്. 99 സീറ്റുകള്‍ മാത്രമാണ് ആ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.