ETV Bharat / bharat

അന്തർ സംസ്ഥാന യാത്രക്കാർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കർശനമാക്കി കർണാടക സർക്കാർ - Home Minister

സംസ്ഥാനത്ത് ലോക്ക്‌ഡൗൺ ജൂൺ ഏഴ് വരെ നീട്ടിയതായി കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ അറിയിച്ചു

കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് Covid negative certificate Covid negative certificate for inter-state travelers അന്തർ സംസ്ഥാന യാത്രക്കാർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് Govt of Karnataka Karnataka Karnataka Govt കർണാടക സർക്കാർ കർണാടക ബെംഗളൂരു BENGALURU കൊവിഡ് കൊവിഡ് 19 covid covid19 karnataka border border കർണാടക ബോർഡർ കർണാടക അതിർത്തി ആഭ്യന്തരമന്ത്രി ബസവരാജ് ബോമ്മായി Home Minister Basavaraj Bommai
Govt of Karnataka tightens Covid negative certificate for inter-state travelers
author img

By

Published : May 22, 2021, 7:24 PM IST

ബെംഗളൂരു: കർണാടകയിലേക്ക് വരുന്ന അന്തർ സംസ്ഥാന യാത്രക്കാർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കർശനമാക്കിയതായി സംസ്ഥാന ആഭ്യന്തരമന്ത്രി ബസവരാജ് ബോമ്മായി അറിയിച്ചു. ഇതിന്‍റെ ഭാഗമായി എല്ലാ പ്രധാന റോഡുകളിലും ചെറിയ റോഡുകളിലും ഉൾപ്പെടെ ബാരിക്കേഡ് കെട്ടി. കൂടാതെ അതിർത്തി ജില്ലകളായ ബെലഗാവി, ബിദാർ, കലാബുരഗി, അനേകൽ, മംഗളൂരു എന്നിവിടങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൊവിഡ് വ്യാപനം തടയാൻ ഈ ജില്ലകളിൽ ലോക്ക്ഡൗൺ കർശനമായി ഏർപ്പെടുത്താൻ പൊലീസ് ഉൾപ്പെടെയുള്ള ജില്ലാ അധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ജനങ്ങൾ ലോക്ക്‌ഡൗൺ നിർദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ലോക്ക്ഡൗൺ നിബന്ധനകളിൽ മനഃപൂർവം വീഴ്‌ച വരുത്തുന്നവർക്കെതിരെ കേസെടുക്കുന്നതിനും മാർഗനിർദ്ദേശങ്ങൾ ലംഘിക്കുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുന്നതിനായി നഗരത്തിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ബെംഗളൂരു പൊലീസ് കമ്മീഷണർ കമൽ പന്ത് അറിയിച്ചു.

കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ലോക്ക്‌ഡൗൺ ജൂൺ ഏഴ് വരെ നീട്ടിയതായി കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ പ്രഖ്യാപിച്ചിരുന്നു. ശനിയാഴ്‌ച മാത്രം കർണാടകയിൽ 32,218 പുതിയ കോവിഡ് കേസുകളും 353 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്‌തത്. ആകെ സജീവ കേസുകളുടെ എണ്ണം 5,14,238 ആണ്.

Also Read:കൊവിഡ് ടെസ്റ്റില്‍ റെക്കോര്‍ഡ് ; രാജ്യത്ത് 24 മണിക്കൂറിനിടെ 20.66 ലക്ഷം പരിശോധന

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.