ന്യൂഡൽഹി: 2015-2020ലെ വിദേശ വ്യാപാര നയം പരിഷ്‌ക്കരിച്ച് വ്യക്തിഗത ഉപയോഗത്തിനായി ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ഇറക്കുമതി ചെയ്യാൻ സർക്കാർ അനുമതി. രാജ്യത്തെ കൊവിഡ് കേസുകളിൽ വൻവർധന ഉണ്ടായതിനാലാണ് നടപടി. ഓക്സിജൻ കോൺസെൻട്രേറ്ററുകളെ കസ്റ്റംസ് പരിശോധനയിൽ നിന്നും ഒഴിവാക്കുമെന്നും വാണിജ്യ വ്യവസായ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക പത്രക്കുറിപ്പിൽ പറയുന്നു. ഇത് പോസ്റ്റ് വഴിയോ കൊറിയർ വഴിയോ, ഈ കോമേഴ്സ് പോർട്ടൽ വഴിയോ വാങ്ങാവുന്നതാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 4,01,993 പേർക്ക് കൊവിഡ് റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,91,64,969 ആയി.
ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ഇറക്കുമതി ചെയ്യാൻ സർക്കാർ അനുമതി - വിദേശ വ്യാപാര നയം
ഓക്സിജൻ കോൺസെൻട്രേറ്ററുകളെ കസ്റ്റംസ് പരിശോധനയിൽ നിന്നും ഒഴിവാക്കുമെന്നും വാണിജ്യ വ്യവസായ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക പത്രക്കുറിപ്പിൽ പറയുന്നു.
![ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ഇറക്കുമതി ചെയ്യാൻ സർക്കാർ അനുമതി import of oxygen concentrators oxygen concentrators for personal use import of oxygen ഓക്സിജൻ കോൺസെൻട്രേറ്റ് വിദേശ വ്യാപാര നയം ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ഇറക്കുമതി ചെയ്യാൻ സർക്കാർ അനുമതി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-05:13:15:1619869395-11603692-460-11603692-1619863818436.jpg?imwidth=3840)