ന്യൂഡല്‍ഹി: ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്‌ത ദേശീയ പണിമുടക്കിന് മുന്നോടിയായി, രാജ്യത്തെ വൈദ്യുതി വിതരണം തടസപ്പെടാതിരിക്കാൻ നിര്‍ദേശങ്ങളുമായി കേന്ദ്ര വൈദ്യുതി മന്ത്രാലയം. വൈദ്യുതി വിതരണ ശൃംഖലയായ നാഷണല്‍ ഗ്രിഡിനും അനുബന്ധ ഏജന്‍സികള്‍ക്കുമാണ് മന്ത്രാലയം നിര്‍ദേശങ്ങള്‍ കൈമാറിയത്. പണിമുടക്ക് ദിവസങ്ങളില്‍ മുഴുവന്‍ സമയ വൈദ്യുതി വിതരണം ഉറപ്പ് വരുത്തുന്നതിനോടൊപ്പം അതീവ ജാഗ്രത പാലിക്കാനുമാണ് മുഴുവന്‍ ഏജന്‍സികളോടും മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.
അവശ്യ സേവന പരിപാലന നിയമത്തിന്‍റെ (ESMA- Essential Services Maintenance Act ) ഭീഷണി വകവെക്കാതെ ഹരിയാനയിലെയും ചണ്ഡീഗഡിലെയും റോഡ്‌വേ, ഗതാഗത, വൈദ്യുതി വകുപ്പുകളിലെ തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് സംയുക്‌ത സംഘടനകള്‍ അറിയിച്ചു. കൽക്കരി, ഉരുക്ക്, എണ്ണ, ടെലികോം, തപാൽ, ആദായനികുതി, ചെമ്പ്, ബാങ്കുകൾ, ഇൻഷുറൻസ് തുടങ്ങിയ മേഖലകളിലെ തൊഴിലാളി സംഘടനകളാണ് സമരത്തിന് നോട്ടീസ് നൽകിയത്. റെയിൽവേയിലെയും പ്രതിരോധ മേഖലയിലെയും യൂണിയനുകൾ പലയിടത്തും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബഹുജന പ്രക്ഷോഭം ആസൂത്രണം ചെയ്‌തിട്ടുണ്ട്.
വിവിധ മേഖലകളിലെ തൊഴിലാളികളെ ബാധിക്കുന്ന കേന്ദ്രസർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് മാർച്ച് 28, 29 തീയതികളിൽ രാജ്യവ്യാപക പണിമുടക്കിന് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത ഫോറമാണ് ആഹ്വാനം ചെയ്‌തിരിക്കുന്നത്. ബാങ്കിംഗ്, ഇൻഷുറൻസ് ഉൾപ്പെടെയുള്ള സാമ്പത്തിക മേഖലകളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. ബിജെപി ഇതര സംഘടനകളെല്ലാം പണിമുടക്കിനെ പിന്തുണക്കുന്നുണ്ട്.
-
Power Ministry issues advisory for ensuring maintaining and reliability of electricity grid during strike called by National Convention of Workers@PIB_India @DDNewslive @mygovindia @MIB_India @RajKSinghIndia @KPGBJP @CEA_India
— Ministry of Power (@MinOfPower) March 27, 2022 " class="align-text-top noRightClick twitterSection" data="
Read more: https://t.co/qswKdS47TV pic.twitter.com/ORzuowcJIJ
">Power Ministry issues advisory for ensuring maintaining and reliability of electricity grid during strike called by National Convention of Workers@PIB_India @DDNewslive @mygovindia @MIB_India @RajKSinghIndia @KPGBJP @CEA_India
— Ministry of Power (@MinOfPower) March 27, 2022
Read more: https://t.co/qswKdS47TV pic.twitter.com/ORzuowcJIJPower Ministry issues advisory for ensuring maintaining and reliability of electricity grid during strike called by National Convention of Workers@PIB_India @DDNewslive @mygovindia @MIB_India @RajKSinghIndia @KPGBJP @CEA_India
— Ministry of Power (@MinOfPower) March 27, 2022
Read more: https://t.co/qswKdS47TV pic.twitter.com/ORzuowcJIJ
വൈദ്യുതമന്ത്രാലയത്തിന്‍റെ നിര്‍ദേശങ്ങള്‍
വൈദ്യുതി ഉപഭോക്താക്കളുടെ താൽപ്പര്യം കണക്കിലെടുത്ത്, എല്ലാ വൈദ്യുതിവിതരണ ശൃംഖലകളോടും മുഴുവൻ സമയവും പ്രവർത്തനം ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ ഉറപ്പ് വരുത്തണം. സുരക്ഷിതവും വിശ്വസനീയവുമായ ഗ്രിഡ് പ്രവർത്തനങ്ങൾ ഉറപ്പാക്കാൻ സ്വീകരിക്കേണ്ട നടപടികളും മന്ത്രാലയം നിർദ്ദേശിച്ചു. മാർച്ച് 28-29 കാലയളവിൽ ആസൂത്രണം ചെയ്‌ത ഷട്ട്ഡൗൺ പ്രവർത്തനങ്ങൾ പുനഃക്രമീകരിക്കാം, ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരോടും അവരുടെ പ്രാദേശിക നെറ്റ്‌വർക്ക്/നിയന്ത്രണ മേഖലയുടെ അടുത്ത പ്രദേശത്തിന്‍റെ മേൽനോട്ടം ഉറപ്പാക്കാനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടാതെ അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി എല്ലാ നിർണായകമായ സബ് സ്റ്റേഷനുകളിലും/പവർ സ്റ്റേഷനുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കാനവശ്യമായ രീതിയില്‍ ആളുകളെ ഏര്‍പ്പെടുത്തും. ആശുപത്രികൾ, പ്രതിരോധം, റെയിൽവേ തുടങ്ങിയ അവശ്യ സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് വൈദ്യുതി വിതരണം ഉറപ്പാക്കും, വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനും അടിയന്തരാവശ്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുമായി 24x7 കൺട്രോൾ റൂം സ്ഥാപിക്കാനുള്ള നിര്‍ദേശവുമാണ് മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്
also read: കയറ്റുമതിയിൽ രാജ്യത്തിന് 400 ബില്യൺ ഡോളറിന്‍റെ ചരിത്രനേട്ടമെന്ന് പ്രധാനമന്ത്രി