ലഖ്‌നൗ: ഉത്തർപ്രദേശിലെ ഗൊരഖ്പൂർ ജില്ലയിലെ ബൻസ്‌ഗാവ് പ്രദേശത്ത് ബുധനാഴ്ച ഉണ്ടായ വാഹനാപകടത്തിൽ ദമ്പതികൾ മരിച്ചു. ബൈക്കിനു പിറെ പിക്കപ്പ് വാൻ ഇടിച്ചാണ് അപകടം ഉണ്ടായത്.
മിശ്രോളിയ സ്വദേശികളായ സഞ്ജയ് ഗുപ്തയും(30) ഭാര്യ ശോഭ ഗുപ്തയും (28) ആണ് മരിച്ചത്. ബൻസ്ഗാവിൽ നിന്ന് മടങ്ങവെയാണ് അപകടം. യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിലാണ് സഞ്ജയ് ഗുപ്ത മരണപ്പെട്ടത്.
രണ്ട് വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. പിക്കപ്പ് വാൻ ഡ്രൈവർ പൊലീസ് കസ്റ്റഡിയിലാണ്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ബന്ധുക്കളെ വിവരമറിയിച്ചെന്ന് ഗൊരഖ്പൂർ എസ്ഐ അജയ് കുമാർ പറഞ്ഞു.