ETV Bharat / bharat

Goons Shot Dead In Chennai പൊലീസുമായി ഏറ്റുമുട്ടല്‍, ചെന്നൈയില്‍ രണ്ട് ഗുണ്ടകള്‍ വെടിയേറ്റ് മരിച്ചു - ഗുണ്ടകള്‍ വെടിയേറ്റ് മരിച്ചു

Police And Gangster Encounter: ചെന്നൈയില്‍ പൊലീസ്- ഗുണ്ട ഏറ്റുമുട്ടലില്‍ രണ്ട് ഗുണ്ടകള്‍ വെടിയേറ്റ് മരിച്ചു. മരിച്ചത് കൊലക്കേസ് പ്രതികളായ മുത്തു ശരവണനും നായര്‍ സതീഷും. ഏറ്റുമുട്ടലുണ്ടായത് പുത്തൂര്‍ ചോളവരം മേഖലയില്‍.

Two rowdies encountered in Chennai  Goons Shot Dead In Chennai  Goons Shot Dead In Chennai  ചെന്നൈയില്‍ പൊലീസ് ഏറ്റുമുട്ടല്‍  രണ്ട് ഗുണ്ടകള്‍ വെടിയേറ്റു മരിച്ചു  ഗുണ്ടകള്‍ വെടിയേറ്റ് മരിച്ചു  ചോളവരം
Goons Shot Dead In Chennai
author img

By ETV Bharat Kerala Team

Published : Oct 12, 2023, 12:47 PM IST

Updated : Oct 12, 2023, 2:36 PM IST

ചെന്നൈ: തമിഴ്‌നാട്ടില്‍ പൊലീസും ഗുണ്ടകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കൊലക്കേസ് പ്രതികളായ രണ്ട് പേര്‍ വെടിയേറ്റു മരിച്ചു. കുപ്രസിദ്ധ ഗുണ്ടകളായ മുത്തു ശരവണ്‍, നായര്‍ സതീഷ്‌ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ന് (ഒക്‌ടോബര്‍ 12) രാവിലെ പുത്തൂര്‍ ചോളവരം മേഖലയില്‍ വച്ചായിരുന്നു സംഭവം (Police Encounter Chennai).

കൊലപാതക കേസിനെ തുടര്‍ന്ന് ഒളിവില്‍ പോയ ഇരുവരെയും കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ വച്ച് പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. അറസ്‌റ്റിന് പിന്നാലെ പ്രതികളെ ചെന്നൈയിലേക്ക് കൊണ്ടു വരുന്നതിനിടെ ഇരുവരും രക്ഷപ്പെടാന്‍ ശ്രമിച്ചു. പൊലീസിന് നേരെ മാരകായുധങ്ങള്‍ പ്രയോഗിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. (Goons Shot Dead).

വെടിയേറ്റ ശരവണന്‍ സംഭവ സ്ഥലത്ത് വച്ചും നായര്‍ സതീഷ്‌ ആശുപത്രിയില്‍ വച്ചും മരിച്ചു. സ്വയം രക്ഷയ്‌ക്കാണ് വെടിയുതിര്‍ത്തതെന്ന് പൊലീസ് പറഞ്ഞു. ഏറ്റുമുട്ടലില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. ഇവര്‍ ജിഎച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്. കൊല്ലപ്പെട്ട ഇരുവരുടെയും മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി സ്റ്റാന്‍ലി ആശുപത്രിയിലേക്ക് മാറ്റി (Staley Hospital Chennai).

കൊലപാതകം, ഗുണ്ടായിസം, പിടിച്ചുപറി, തുടങ്ങി നിരവധി കേസുകളില്‍ പ്രതികളാണ് ഇരുവരും. മടിപ്പാക്കം ഡിഎംകെ സെക്രട്ടറി സെല്‍വം വധക്കേസ്, എഐഎഡിഎം നേതാവ് പാര്‍ഥിബന്‍ വധക്കേസ് തുടങ്ങി 7 കൊലക്കേസുകള്‍ പ്രതിയാണ് ഇരുവരും.

കേരളത്തിലും ഗുണ്ട ആക്രമണം (Goons Attack In Kerala): നെയ്യാറ്റിന്‍കര അമരവിളയില്‍ അടുത്തിടെയാണ് എസ്‌ഐയുടെ വീടിന് നേരെ ഗുണ്ട ആക്രമണമുണ്ടായത്. അമരവിള സ്വദേശി അനില്‍ കുമാറിന്‍റെ വീട്ടിലാണ് സംഭവം. പുലര്‍ച്ചെ രണ്ട് മണിയോടെ മൂന്ന് ബൈക്കുകളിലായാണ് ഗുണ്ട സംഘം വീട്ടിലെത്തി ആക്രമണം നടത്തിയത്.

ആറംഗ സംഘത്തിന്‍റെ ആക്രമണത്തില്‍ വീടിന്‍റെ ജനല്‍ ചില്ലുകളും മുറ്റത്ത് നിര്‍ത്തിയിട്ട കാറിന്‍റെ ചില്ലും പൂര്‍ണമായും തകര്‍ന്നു. മുറ്റത്തുണ്ടായിരുന്ന ബൈക്കും സംഘം അടിച്ച് തകര്‍ത്തു. അനില്‍ കുമാറും ഭാര്യയും മക്കളുമാണ് സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്. കുടുംബത്തിന്‍റെ ബഹളം കേട്ട് നാട്ടുകാരെത്തിയതോടെ സംഘം ബൈക്കില്‍ കയറി രക്ഷപ്പെട്ടു.

ഗുണ്ട ആക്രമണത്തില്‍ യുവാവിന് പരിക്ക്: പഞ്ചാബിലെ ജലന്ധറില്‍ ഗുണ്ട ആക്രമണത്തില്‍ യുവാവിന് പരിക്ക്. സൂര്യ എന്‍ക്ലേവ് അപ്പാര്‍ട്ട്‌മെന്‍റില്‍ താമസിക്കുന്ന ശിവം ഭോഗല്‍ എന്നയാള്‍ക്കാണ് പരിക്കേറ്റത്. മര്‍ദനത്തിന് ഇരയാക്കിയ സംഘം യുവാവിന്‍റെ കൈ വെട്ടി മാറ്റുകയും കണ്ണ് ചൂഴ്‌ന്നെടുക്കുകയും ചെയ്‌തു. ബൈക്കിലെത്തിയ ആറംഗ സംഘമാണ് യുവാവിനെ ക്രൂര മര്‍ദനത്തിന് ഇരയാക്കിയത്. സംഭവത്തിന് പിന്നാലെ പ്രതികള്‍ മടങ്ങിയതിന് ശേഷം നാട്ടുകാര്‍ യുവാവിനെ ആശുപത്രിയില്‍ പ്രവേശിച്ചു.

Last Updated : Oct 12, 2023, 2:36 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.