മംഗളൂരു: മംഗളൂരു വിമാനത്താവളത്തിൽ നിന്നും 18.75 ലക്ഷം രൂപ വിലമതിക്കുന്ന 405 ഗ്രാം സ്വർണം പിടിച്ചെടുത്തു. കാസർകോട് സ്വദേശി മൊയ്‌ദീൻ കുഞ്ചി (48), മിശ്രി നസീമുല്ല ഗാനി (44) എന്നിവരാണ് കസ്റ്റംസ് പിടിയിലായി. മിശ്രി ദുബൈയിൽ നിന്നും എയർ ഇന്ത്യ വഴിയും മൊയ്‌ദീൻ സ്‌പൈസ് ജെറ്റ് വഴിയുമാണ് മംഗളൂരുവിലെത്തിയത്. തുടർന്ന് കസ്റ്റംസ് നടത്തിയ പരിശോധനയിൽ ഇവരുടെ പക്കൽ നിന്നും സ്വർണം പിടിച്ചെടുക്കുകയായിരുന്നു. വായിക്കുള്ളിലും ഷൂസിനുള്ളിലും വച്ചാണ് പ്രതികൾ സ്വർണം കടത്താൻ ശ്രമിച്ചത്.
മംഗളൂരു വിമാനത്താവളത്തിൽ 18.75 ലക്ഷത്തിന്‍റെ സ്വര്‍ണം പിടികൂടി - gold seized in Mangaluru Airport
സംഭവത്തിൽ രണ്ട് പേർ പിടിയിൽ. കാസർകോട് സ്വദേശി മൊയ്‌ദീൻ കുഞ്ചി (48), മിശ്രി നസീമുല്ല ഗാനി (44) എന്നിവരാണ് പിടിയിലായത്.