ചെന്നൈ: ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് 1.70 കിലോ സ്വര്‍ണം പിടികൂടി. ദുബൈയില്‍ നിന്നും എത്തിയ യാത്രക്കാരനില്‍ നിന്നാണ് 87.6 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം പിടികൂടിയത്. അഞ്ച് പേര്‍ അടങ്ങുന്ന സംഘമാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
കേസുമായി ബന്ധപ്പെട്ട് രാമനാഥപുരത്തെ നൗഫർ (28), അഹമ്മദ് ഇർഷാദ് അലി (31), കാഞ്ചീപുരത്തെ നന്ദ കുമ (23), ചെന്നൈയിലെ മുരുകാനന്ദം മോഹൻ (38), പുതുക്കോട്ടയിലെ സദ്ദാം ഹൂസൈൻ (25) എന്നിവര്‍ പിടിയിലായി. ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇവര്‍ സ്വര്‍ണം കടത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയായിരുന്നു.
ബിസ്കറ്റ് രൂപത്തിലാക്കി ബാഗേജിലും ദ്രാവക രൂപത്തിലാക്കി ശരീരത്തിലും സൂക്ഷിച്ച നിലയിലായിരുന്നു സ്വര്‍ണം. ഇതോടെ ഈ ആഴ്ചയില്‍ നാലാമത്തെ പ്രാവശ്യമാണ് വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടുന്നത്. വെള്ളിയാഴ്ച 49.6 ലക്ഷത്തിന്‍റെ സ്വര്‍ണം കസ്റ്റംസ് പിടികൂടിയിരുന്നു.