പനാജി : സംസ്ഥാനത്ത് കൊവിഡ് കര്‍ഫ്യൂ ഒരാഴ്ചത്തേക്ക് കൂടി നീട്ടി ഗോവ സര്‍ക്കാര്‍. നിയന്ത്രണം ജൂണ്‍ 28 രാവിലെ 7 മണിവരെ നിലനില്‍ക്കും. ഷോപ്പിങ് മാളുകളില്‍ തിയറ്റര്‍, മള്‍ട്ടിപ്ലക്സുകള്‍ ഒഴികെയുള്ള കടകളുടെ പ്രവര്‍ത്തനത്തിനാണ് അനുമതി. മത്സ്യ മാര്‍ക്കറ്റുകളും തുറന്നേക്കും.
രാവിലെ 7 മുതല്‍ വൈകിട്ട് മൂന്ന് വരെയാണ് അനുമതി നല്‍കിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമായിരിക്കും സംസ്ഥാനത്ത് പ്രവേശിക്കാൻ അനുമതി നല്‍കുക.
മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ മതിയായ രേഖകള്‍ കാണിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. നിലവിലെ കര്‍ഫ്യൂ ജൂണ്‍ 21ന് അവസാനിക്കും. കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ തുടര്‍ന്ന് മെയ് 9നാണ് സംസ്ഥാനത്ത് ആദ്യം കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.
ALSO READ: 28 ഡോക്ടര്‍മാരെ സംസ്ഥാന സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ടു
302 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. 9 മരണവും സ്ഥിരീകരിച്ചു. 419 പേര്‍ രോഗമുക്തി നേടിയെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.