മുംബൈ: മുംബൈയിൽ പത്തൊൻപതുകാരിയെ അഞ്ച് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. ഗോവണ്ടിയിലെ ശിവാജിനഗർ സ്വദേശിയായ പെണ്‍കുട്ടിയെയാണ് പ്രതികൾ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
ഇന്ന് പുലർച്ചെ അഞ്ച് മണിക്കാണ് സംഭവം. വീട്ടില്‍ നിന്ന് ഓഫീസിലേക്ക് ഇറങ്ങിയ പെൺകുട്ടിയെ പ്രതികൾ ചേർന്ന് ശിവാജി നഗറിലെ വിജനമായ പ്രദേശത്തേക്ക് കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ശേഷം പ്രതികൾ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ALSO READ: സ്കുള്‍ വിദ്യാര്‍ഥിനിയെ ബസിനകത്ത് വച്ച് കയറിപ്പിടിച്ചു; ഡ്രൈവര്‍ പിടിയില്‍
അതേസമയം മറ്റ് പ്രതികളെ പിടികൂടാൻ അഞ്ച് പ്രത്യേക അന്വേഷണ സംഘങ്ങളെ രൂപീകരിച്ചതായും, പ്രതികളെ ഉടൻ പിടികൂടുമെന്നും മുംബൈ പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.