ബെംഗളൂരു: സഹോദരനോടുള്ള വിദ്വേഷത്തില്‍ കൂട്ടുകാരിയുടെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങി അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച പെണ്‍കുട്ടി അറസ്റ്റില്‍. ബെംഗളൂരുവിലാണ് സംഭവം. കൂട്ടുകാരിയുടെ സഹോദരന്‍റെ സുഹൃത്തുമായി അറസ്റ്റിലായ പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു.
ഈ പെണ്‍കുട്ടി ശരിയല്ലെന്നും ബന്ധം ഉപേക്ഷിക്കണമെന്നും കൂട്ടുകാരിയുടെ സഹോദരന്‍ പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനോട് പറഞ്ഞതാണ് വിദ്വേഷത്തിന് കാരണം. പെണ്‍കുട്ടി തന്‍റെ കൂട്ടുകാരിയുടെ പേരില്‍ വ്യജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങുകയും അക്കൗണ്ടിലൂടെ കൂട്ടുകാരിയുടെ മോര്‍ഫ് ചെയ്‌ത അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്‌തു. കൂടാതെ അക്കൗണ്ട് ഉടമ ഒരു കോള്‍ ഗേള്‍ ആണെന്ന് കുറിച്ച് കൂട്ടുകാരിയുടെ മൊബൈല്‍ നമ്പറും പെണ്‍കുട്ടി പങ്കുവച്ചു.
ഇതോടെ ആ നമ്പറിലേക്ക് തുടരെ ഫോണ്‍ കോളുകള്‍ വരാന്‍ തുടങ്ങി. തുടര്‍ന്നാണ് പെണ്‍കുട്ടിയും കുടുംബവും സൈബര്‍ പൊലീസില്‍ പരാതി നല്‍കിയത്. അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്തായ ബി. കോം വിദ്യാര്‍ഥിനിയാണ് ഇതിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. പ്രശ്‌നം വഷളാകുമെന്ന് മനസിലായതോടെ അറസ്റ്റിലായ പെണ്‍കുട്ടി വ്യാജ അക്കൗണ്ട് ഡിലീറ്റ് ചെയ്‌തു.