ETV Bharat / bharat

അധ്യാപകന് സ്‌നേഹ സമ്മാനം; 16 വർഷത്തെ സേവനത്തിന്‌ ബൈക്ക് സമ്മാനിച്ച്‌ വിദ്യാർഥികളും നാട്ടുകാരും - Transferred Teacher Gift

Gifted Bike For A Transferred Teacher: 16 വർഷത്തെ സേവനത്തിന് ശേഷം സ്ഥലം മാറിയ അധ്യാപകന് വിദ്യാർഥികളും നാട്ടുകാരും ചേർന്ന് ബൈക്ക് സമ്മാനിച്ചു.

gifted Bike to teacher  അധ്യാപകന് സമ്മാനം  Transferred Teacher Gift  അധ്യാപകന് ബൈക്ക് സമ്മാനിച്ചു
Gifted Bike For A Transferred Teacher
author img

By ETV Bharat Kerala Team

Published : Jan 13, 2024, 5:43 PM IST

അധ്യാപകന് സ്‌നേഹ സമ്മാനമായി വിദ്യാർഥികളും നാട്ടുകാരും

ശിവമോഗ (കര്‍ണാടക): സ്ഥലംമാറ്റം ലഭിച്ച അധ്യാപകന് സ്‌നേഹ സമ്മാനമായി വിദ്യാർഥികളും നാട്ടുകാരും. സാഗർ താലൂക്കിലെ വല്ലൂരിലെ സ്‌കൂളിൽ 16 വർഷമായി സേവനമനുഷ്‌ഠിച്ച് ഇപ്പോൾ സ്ഥലംമാറ്റം ലഭിച്ച അധ്യാപകനാണ്‌ വിദ്യാർഥികളും നാട്ടുകാരും ചേർന്ന് ബൈക്ക് സമ്മാനിച്ചത്‌.

സാഗർ താലൂക്കില്‍ നിന്നു ഏകദേശം 80 കിലോമീറ്റർ അകലെ മലയോര മേഖലയിലാണ് വാളൂർ ഗ്രാമം. നിബിഡ വനത്തിന് നടുവിലുള്ള ഒരു ചെറിയ ഗ്രാമം. ഇവിടേക്ക് സ്ഥലം മാറ്റം ലഭിച്ച സന്തോഷ് കാഞ്ചൻ ഈ ഗ്രാമത്തിൽ നിന്നാണ് അധ്യാപക ജോലി ആരംഭിക്കുന്നത്‌. സ്‌കൂളിലെ അധ്യാപകരിൽ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും പ്രിയപ്പെട്ട അധ്യാപകനാണ് സന്തോഷ്.

കുന്ദാപുരിലെ വാരാഹി സർക്കാർ സ്‌കൂളിലേക്കാണ് സന്തോഷ് കാഞ്ചനെയെ ഇപ്പോള്‍ സ്ഥലം മാറ്റിയത്. സ്‌കൂളില്‍ അദ്ദേഹത്തിന് ഹൃദ്യമായ യാത്രയയപ്പ് ചടങ്ങാണ് ലഭിച്ചത്. വാളൂർ ഗ്രാമത്തിൽ സന്തോഷ് കാഞ്ചൻ വർഷങ്ങളോളം അധ്യാപകനായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. ഈ ഭാഗത്തെ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്ക് പ്രധാന പങ്കുവഹിച്ചു.

സ്‌കൂള്‍ സമയങ്ങളില്‍ മാത്രമല്ലാതെ രാവും പകലും കുട്ടികളെ പഠിപ്പിച്ചിരുന്നു. സന്തോഷില്‍ നിന്നും വിദ്യ അഭ്യസിച്ചവര്‍ ഉന്നത വിദ്യാഭ്യാസത്തിനായി വിവിധ സ്ഥലങ്ങളിൽ പോയിട്ടുണ്ട്. വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും മനസ്‌ കീഴടക്കിയ സന്തോഷിന്‍റെ സ്ഥലംമാറ്റം ഗ്രാമവാസികളില്‍ അതീവ ദുഖമുണ്ടാക്കി.

'ഞങ്ങളുടെ ഗ്രാമത്തിലെ സ്‌കൂളിൽ സന്തോഷ് 16 വർഷമായി അധ്യാപകനായി സേവനമനുഷ്‌ഠിക്കുന്നു, ഗ്രാമത്തിൽ വാഹനങ്ങൾ ഇല്ലാതിരുന്ന കാലത്ത്, ഞങ്ങളുടെ എല്ലാ ആവശ്യങ്ങൾക്കും അദ്ദേഹത്തിന്‍റെ ബൈക്ക് ഞങ്ങളെ സഹായിച്ചു. സന്തോഷ് തന്‍റെ ബൈക്കിൽ കുട്ടികളെ കൊണ്ടുപോകുമായിരുന്നു കൂടാതെ അദ്ദേഹത്തിന്‍റെ ബൈക്ക് ഗ്രാമത്തിന് ഒരു ബൈക്ക് ആംബുലൻസ് ആയിരുന്നു. രാവും പകലും ഗ്രാമവാസികളെ സഹായിച്ചു. ഇവിടെ പഠിച്ച ഞങ്ങളുടെ മക്കൾ ഇപ്പോൾ ഉന്നത പഠനത്തിനായി മറ്റിടങ്ങളിലേക്ക് മാറിയിരിക്കുന്നു. ഇതെല്ലാം സന്തോഷ് കാരണമാണ്. ഞങ്ങൾ അദ്ദേഹത്തെ ഒരിക്കലും മറക്കില്ല, എല്ലാവരും ഓർക്കും. ഗ്രാമവാസിയായ ശ്രീധർ പറഞ്ഞു.

'ഈ വിടവാങ്ങൽ പരിപാടി എന്‍റെ ജീവിതത്തിലെ മറക്കാനാവാത്ത ഒന്നാണ്‌, 2007 ൽ ഈ വാളൂർ ഗ്രാമത്തിൽ നിന്നാണ് എന്‍റെ കരിയർ ആരംഭിച്ചത്, എല്ലാ ഗ്രാമവാസികളും ഒത്തുചേർന്ന് ഈ സമ്മാനം നൽകുമെന്ന് കരുതിയില്ലെന്ന്‌ സന്തോഷ്. വാളൂരിലേക്ക് ഇപ്പോഴും ശരിയായ റോഡില്ല. 20 വീടുകൾ മാത്രമുള്ള ഈ ഗ്രാമം ഇപ്പോഴും വന്യജീവി സങ്കേതത്തിലാണ്. മെയിൻ റോഡിൽ നിന്ന് ഏകദേശം 6 കിലോമീറ്റർ ദൂരെ ഞാൻ എടുത്ത ബൈക്ക് ആംബുലൻസ് പോലെ ഉപയോഗിച്ചു. ഗ്രാമത്തിലേക്ക് വൈദ്യുതി എത്തി.

അടിസ്ഥാന സൗകര്യങ്ങൾ ഇപ്പോഴും കുറവാണ്. ഗ്രാമത്തിലെ ജനങ്ങൾ പാവപ്പെട്ട വിഭാഗത്തിൽ പെട്ടവരാണ്. അതുകൊണ്ട് യാത്രയയപ്പ് പോലുള്ള പരിപാടികൾ ചെയ്യരുതെന്ന് ഞാൻ പറഞ്ഞു. എന്നാൽ പിന്നീട് ഗ്രാമവാസികളുടെയും കുട്ടികളുടെയും നിർബന്ധത്തിന് വഴങ്ങി. വാളൂരിലെ ഈ സ്‌കൂളിൽ 15 കുട്ടികളും രണ്ട് അധ്യാപകരും മാത്രമാണുള്ളത്. അവരുടെ സ്‌നേഹത്താൽ തോറ്റുപോയി. അവരുടെ സ്‌നേഹ സമ്മാനത്തിന്‌ പകരം നല്‍കാനാവില്ല. കുടുംബപരമായ കാരണങ്ങളാലാണ് സ്ഥലം മാറുന്നത്‌. നാട്ടുകാർക്ക് വേണമെങ്കിൽ ഞായറാഴ്‌ചകളില്‍ വന്ന് കുട്ടികളെ പഠിപ്പിക്കുമെന്നും അധ്യാപകൻ സന്തോഷ് കാഞ്ചൻ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.