ETV Bharat / bharat

Ghoomer Box Office Collection പോസിറ്റീവ് റിവ്യൂകള്‍ ഗുണം ചെയ്‌തില്ല; പാടുപെട്ട് 2 കോടി നേടി അഭിഷേകിന്‍റെ ഘൂമര്‍

author img

By

Published : Aug 20, 2023, 6:01 PM IST

Abhishek Bachchan sports drama Ghoomer സണ്ണി ഡിയോള്‍, അക്ഷയ്‌ കുമാര്‍ ചിത്രങ്ങള്‍ക്ക് മുമ്പില്‍ മുട്ടുകുത്തി ഘൂമര്‍. അഭിഷേക് ബച്ചനും സയാമി ഖേറുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളില്‍ എത്തുന്നത്.

Ghoomer Box Office Collection Day 2  Abhishek Bachchan  R Balki  Saiyami Kher  Abhishek Bachchan sports drama Ghoomer  Abhishek Bachchan sports drama  Ghoomer  Ghoomer Box Office Collection  രണ്ട് കോടി നേടി അഭിഷേകിന്‍റെ ഘൂമര്‍  അഭിഷേകിന്‍റെ ഘൂമര്‍  ഘൂമര്‍  അഭിഷേക് ബച്ചന്‍  അഭിഷേക് ബച്ചന്‍ സിനിമകള്‍  സയാമി ഖേര്‍  സ്‌പോര്‍ട്‌സ്‌ ഡ്രാമ സിനിമകള്‍  Sports drama movies
Ghoomer Box Office Collection

അഭിഷേക് ബച്ചന്‍ (Abhishek Bachchan), സയാമി ഖേര്‍ (Saiyami Kher) എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ആർ ബാൽക്കി (R Balki) സംവിധാനം ചെയ്‌ത സ്‌പോർട്‌സ് ഡ്രാമയാണ് 'ഘൂമര്‍' (Ghoomer). ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെങ്കിലും 'ഘൂമറി'ന് ബോക്‌സ് ഓഫിസില്‍ തിളങ്ങാനായില്ല.

സണ്ണി ഡിയോളിന്‍റെ (Sunny Deol) 'ഗദര്‍ 2' തരംഗത്തിനിടെ ഓഗസ്‌റ്റ് 18ന് തിയേറ്ററുകളില്‍ എത്തിയ 'ഘൂമറി'ന് തിയേറ്ററുകളില്‍ കൂടുതല്‍ പ്രേക്ഷകരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പ്രദര്‍ശന ദിനത്തില്‍ 85 ലക്ഷം രൂപയാണ് 'ഘൂമര്‍' നേടിയത്. നിരാശാജനകമായ ഓപ്പണിങ്ങിന് ശേഷം രണ്ടാം ദിനത്തില്‍ ഇന്ത്യയില്‍ നിന്നും 1.2 കോടി രൂപ മാത്രമാണ് ചിത്രം സ്വന്തമാക്കിയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, രണ്ട് ദിവസം കൊണ്ട് ആകെ രണ്ട് കോടി രൂപ മാത്രമാണ് സിനിമയ്‌ക്ക് ലഭിച്ചിരിക്കുന്നത്.

ഓഗസ്‌റ്റ് 11ന് റിലീസായ സണ്ണി ഡിയോളിന്‍റെ 'ഗദര്‍ 2', അക്ഷയ്‌ കുമാറിന്‍റെ 'ഓ മൈ ഗോഡ് 2' എന്നീ സിനിമകളുടെ ബോക്‌സോഫിസ് കലക്ഷന് മുന്നില്‍ അക്ഷയ്‌ കുമാര്‍ (Akshay Kumar) ചിത്രം മുട്ടുമടക്കുകയായിരുന്നു. 'ഗദർ 2' ഇന്ത്യയിൽ നിന്നും 336.13 കോടി രൂപയും ആഗോളതലത്തില്‍ 395.1 കോടി രൂപയുമാണ് ചിത്രം ഇതുവരെ കലക്‌ട് ചെയ്‌തത്.

അതേസമയം അക്ഷയ് കുമാര്‍ - പങ്കജ് ത്രിപാഠി (Pankaj Tripathi) ചിത്രം ഓ മൈ ഗോഡ് 2 (OMG 2) ഒമ്പത് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിലും ഇടംപിടിച്ചു. രജനികാന്തിന്‍റെ (Rajinikanth) ജയിലര്‍ (Jailer) റിലീസിന്‍റെ രണ്ടാം ആഴ്‌ചയിലേയ്‌ക്ക് കടക്കുമ്പോള്‍ ചിത്രം ആഗോളതലത്തില്‍ 400 കോടിയിലധികം രൂപയും നേടി.

Also Read: 'ഒരു കൈ മാത്രമുള്ള ഒരാൾ രാജ്യത്തിന് വേണ്ടി കളിക്കുന്നത് യുക്തിസഹമോ?'; ഘൂമര്‍ മോഷന്‍ പോസ്‌റ്ററില്‍ ഒളിപ്പിച്ച് ട്രെയിലര്‍ റിലീസ്

അഭിഷേക് ബച്ചന്‍, സയാമി ഖേര്‍ എന്നിവരെ കൂടാതെ ഷബാന ആസ്‌മി (Shabana Azmi), അംഗദ് ബേദി (Angad Bedi) എന്നിവരും 'ഘൂമറി'ല്‍ അഭിനയിച്ചിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് അരങ്ങേറ്റത്തിന്‍റെ തലേ ദിവസം നടന്ന ഒരു അപകടത്തിൽ വലതു കൈ നഷ്‌ടപ്പെടുന്ന ഒരു യുവ വനിതാ ക്രിക്കറ്റ് താരത്തിന്‍റെ ഹൃദയസ്‌പര്‍ശിയായ കഥയാണ് 'ഘൂമര്‍'.

ഭിന്നശേഷിക്കാരിയായ അത്‌ലറ്റ് അനീനയായാണ് ചിത്രത്തില്‍ സയാമി വേഷമിട്ടത്. മദ്യപാനിയായ ഒരു പരിശീലകൻ, ഇടതു കൈ കൊണ്ട് എങ്ങനെ ബൗൾ ചെയ്യണമെന്ന് ആ ക്രിക്കറ്റ് താരത്തെ പഠിപ്പിക്കുന്ന ചുമതല ഏറ്റെടുക്കുന്നു. അവളുടെ യാത്രയും പ്രതികൂല സാഹചര്യങ്ങളിലുള്ള വിജയവുമാണ് സിനിമയുടെ പശ്ചാത്തലം. ശാരീരിക പരിമിതികൾക്കിടയിലും രാജ്യത്തിന് വേണ്ടി കളിക്കാനുള്ള ഭിന്നശേഷിക്കാരിയായ ഒരു ക്രിക്കറ്റ് താരത്തിന്‍റെ അഭിലാഷമാണ് 'ഘൂമറി'ല്‍ ദൃശ്യവത്ക്കരിക്കുന്നത്.

Also Read: 'ഘൂമര്‍' ട്രെയിലര്‍ എത്തി; അഭിഷേക് ബച്ചനും സയാമി ഖേറും ഒന്നിക്കുന്ന പുതിയ ചിത്രം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.