ഹൈദരാബാദ്: വാക്സിനെടുക്കാത്ത ജീവനക്കാരെ ജോലിക്കായി ഓഫീസില്‍ പ്രവേശിപ്പിക്കില്ലെന്ന് ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ. കൊവിഡ് വാക്സിന്‍ സ്വീകരിച്ച ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ ഏപ്രില്‍ 15 മുതല്‍ ജിഎച്ച്എംസി ഓഫീസിലേക്ക് പ്രവേശനമുള്ളൂവെന്നാണ് കോര്‍പ്പറേഷന്‍റെ തീരുമാനം.
ഇത് സംബന്ധിച്ച ഫ്ലക്സ് ബോര്‍ഡുകള്‍ എൽബി നഗർ സോൺ ജിഎച്ച്‌എംസി ഓഫീസിനും, സർക്കിൾ ഓഫീസുകൾക്ക് മുമ്പിലും സ്ഥാപിച്ചിട്ടുണ്ട്. ജീവനക്കാർ ഈ മാസം 15നകം വാക്സിന്‍ സ്വീകരിക്കണമെന്ന് ജിഎച്ച്എംസി കമ്മിഷണര്‍ ലോകേഷ് കുമാർ നിർദേശിച്ചു. 30,000 ജിഎച്ച്‌എംസി ഉദ്യോഗസ്ഥർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ പ്രത്യേക ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്.