ലക്‌നൗ : ഗംഗ നദിയിൽ മൃതദേഹങ്ങൾ ഒഴുക്കുന്നതിന് തടയിടാന്‍ നടപടികളുമായി ഖാസിപൂർ ജില്ല ഭരണകൂടം. ശവസംസ്‌കാര ചെലവ് വഹിക്കാൻ കഴിയാത്തവർക്ക് 5,000 രൂപ സാമ്പത്തിക സഹായം നൽകാൻ തീരുമാനിച്ചതായി ഖാസിപൂർ ഡിഎം എംപി സിങ് പറഞ്ഞു. കൂടാതെ മൃതദേഹം നദിയിൽ ഒഴുക്കിവിടരുതെന്നും അദ്ദേഹം അഭ്യർഥിച്ചു. സംസ്‌കാര ചെലവുകൾ വഹിക്കാൻ കഴിയാത്തവർ അടുത്തുള്ള ഏതെങ്കിലും ശ്‌മശാനത്തിൽ പോയി വിവരം ധരിപ്പിച്ചാൽ മതി, 5,000 രൂപ ജില്ല ഭരണകൂടം നൽകുമെന്ന് അദ്ദേഹം അറിയിച്ചു.
Read more: ഗംഗ നദിക്കരയിൽ മൃതദേഹങ്ങൾ കുഴിച്ചിട്ട നിലയിൽ
കൂടാതെ ശവസംസ്‌കാരത്തിനുള്ള വിറകിൻ്റെ വില ക്വിന്റലിന് 650 രൂപയായി നിശ്ചയിച്ചു. ഓരോ ശ്‌മശാനത്തിലും കൺട്രോൾ റൂം സ്ഥാപിച്ചാതായും പൊലീസിനെ നിർത്തുമെന്നും ഖാസിപൂർ ഡിഎം എംപി സിങ് പറഞ്ഞു. ഗംഗ നദിയിലേക്ക് മൃതദേഹങ്ങൾ ഒഴുക്കി വിടുന്നതിനെതിരെ കഴിഞ്ഞ ദിവസം പൊലീസ് ബോധവത്കരണപരിപാടി സംഘടിപ്പിച്ചിരുന്നു.
Read more:ഗംഗയിൽ മൃതദേഹങ്ങൾ : ഒഴുക്കിയത് പൊലീസ് പറഞ്ഞിട്ടെന്ന് വെളിപ്പെടുത്തല്‍
നേരത്തെ യുപിയിലെ ഉന്നാവോയിൽ ഗംഗ നദിക്കരയിൽ കുഴിച്ചിട്ട നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. പത്തിലധികം മൃതദേഹങ്ങളാണ് ഇത്തരത്തില്‍ കാണപ്പെട്ടത്. ഗംഗ നദിയിൽ നിന്ന് 71 മൃതദേഹങ്ങളും ലഭിച്ചിരുന്നു.