ETV Bharat / bharat

Gender Change Applications Of Policemen : വനിത പൊലീസുകാരുടെ ലിംഗമാറ്റ അപേക്ഷ : ആശയക്കുഴപ്പത്തില്‍ യുപി പൊലീസ്

ലിംഗമാറ്റത്തിന് ശേഷം വനിത ജീവനക്കാര്‍ക്ക് നൽകുന്ന ആനുകൂല്യങ്ങളോ സൗകര്യങ്ങളോ ലഭിക്കില്ലെന്ന് മധ്യപ്രദേശ് ആഭ്യന്തര വകുപ്പ് വ്യക്തമാക്കിയിരുന്നു

gender change applications  Seeks guidance on gender change applications  gender change applications of policemen  പോലീസുകാരുടെ ലിംഗമാറ്റ അപേക്ഷ  UP Police seeks guidance  മധ്യപ്രദേശ് കൌണ്ടർപാർട്ട്  Madhya Pradesh counterpart  Madhya Pradesh Home Department given permission  sex change procedure  മധ്യപ്രദേശ് ആഭ്യന്തര വകുപ്പ് അനുമതി നൽകി
Seeks guidance on gender change applications of policemen
author img

By ETV Bharat Kerala Team

Published : Sep 25, 2023, 9:37 PM IST

ലഖ്‌നൗ : ലിംഗമാറ്റത്തിന് വിധേയരാകാൻ അനുമതി തേടുന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെക്കുറിച്ച് മധ്യപ്രദേശ് സേനയില്‍ നിന്ന് മാർഗനിർദേശം തേടി യുപി പൊലീസ് (Gender change applications of policemen). ലിംഗമാറ്റത്തിനുപിന്നാലെ സേനയിൽ അവരെ ചുമതലപ്പെടുത്താവുന്ന കാര്യങ്ങളെക്കുറിച്ചും വിവരങ്ങള്‍ തേടിയിട്ടുണ്ട്. ഗൊരഖ്‌പൂർ, ഗോണ്ട, സീതാപൂർ, അയോധ്യ എന്നിവിടങ്ങളില്‍ നിന്നുള്ള നാല് വനിത കോൺസ്റ്റബിൾമാര്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് അനുമതി തേടി യുപി ഡിജിപിക്ക് അപേക്ഷ നൽകിയ സാഹചര്യത്തിലാണ് നടപടി.

സുപ്രീം കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ രണ്ട് വനിത പൊലീസുകാർക്ക് ലിംഗമാറ്റത്തിന് മധ്യപ്രദേശ് ആഭ്യന്തര വകുപ്പ് അനുമതി നൽകിയിരുന്നു (MP Home Department has given permission For Gender Change). അതേസമയം ലിംഗമാറ്റത്തിന് ശേഷം വനിത ജീവനക്കാർക്ക് നൽകുന്ന ആനുകൂല്യങ്ങൾ അനുവദിക്കില്ലെന്നും മധ്യപ്രദേശ് ആഭ്യന്തര വകുപ്പ് വ്യക്തമാക്കിയിരുന്നു. രത്‌ലം ജില്ലയില്‍ നിയമിക്കപ്പെട്ട ഒരു കോൺസ്റ്റബിളിനും നിവാരി ജില്ലയിൽ വിന്യസിക്കപ്പെട്ട മറ്റൊരു വനിത ഉദ്യോഗസ്ഥയ്ക്കുമാണ് നേരത്തെ ലിംഗമാറ്റത്തിന് അനുവാദം നല്‍കിയത്.

ഉദ്യോഗസ്ഥരുടെ അപേക്ഷകളിൽ തീരുമാനമെടുക്കുന്നതിൽ യുപി പൊലീസിന്‍റെ എസ്റ്റാബ്ലിഷ്‌മെന്‍റ് ഡിപ്പാർട്ട്‌മെന്‍റ് സംശയത്തിലാണ്. ഇതേത്തുടർന്നാണ് ഡിജിപി ഇക്കാര്യത്തിൽ മധ്യപ്രദേശ് പൊലീസിനോട് അഭിപ്രായം തേടിയത്. അതേസമയം യുപിയില്‍ നിന്ന് അപേക്ഷ നല്‍കിയ പൊലീസുകാര്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയുമാണ്.

ALSO READ: ലിംഗമാറ്റ ശസ്‌ത്രക്രിയയ്‌ക്ക് അനുമതി വേണം : ഡിജിപിക്ക് അപേക്ഷ നൽകി വനിത കോൺസ്‌റ്റബിൾ

ലിംഗമാറ്റത്തിന് മധ്യപ്രദേശ് സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും, ശേഷം വനിത ജീവനക്കാര്‍ക്ക് നൽകുന്ന ആനുകൂല്യങ്ങളും സൗകര്യങ്ങളും ഇവര്‍ക്ക് നിഷേധിച്ചിരുന്നു. ഗൊരഖ്‌പൂര്‍ ലോക്കൽ ഇന്‍റലിജൻസ് യൂണിറ്റിൽ ജോലി ചെയ്യുന്ന അയോധ്യ നിവാസിയായ ഉദ്യോഗസ്ഥയാണ് ലിംഗമാറ്റ നടപടിക്രമങ്ങൾക്കായി അനുമതി തേടിയവരില്‍ ഒരാള്‍. 2019 ലാണ് യുവതി ഉത്തർപ്രദേശ് പൊലീസിൽ നിയമിതയാകുന്നത്. പുരുഷ വ്യക്തിത്വത്തോടാണ് താൻ കൂടുതൽ ആകർഷിക്കപ്പെടുന്നതെന്നും അങ്ങനെ ജീവിക്കാനാണ് ഇഷ്‌ടപ്പെടുന്നതെന്നും ഡിജിപിക്ക് അയച്ച അപേക്ഷയിൽ ഇവര്‍ വ്യക്തമാക്കുന്നു.

ALSO READ: ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സരിത സിങ് ശരദ് സിങ്ങായി ; ഇനി താങ്ങും തണലുമായി നിന്നവളുമായുള്ള വിവാഹം

ക്രിക്കറ്റ് കളിക്കാൻ ഏറെ താത്‌പര്യമുള്ള താന്‍ ചെറുപ്പത്തിലേ സ്വത്വം തിരിച്ചറിഞ്ഞിരുന്നതായും അവര്‍ വെളിപ്പെടുത്തി. പൊലീസില്‍ ചേർന്നതോടെ ലിംഗമാറ്റ ശസ്‌ത്രക്രിയ നടത്തേണ്ടതിന്‍റെ ആവശ്യകത കൂടുതൽ തിരിച്ചറിയുകയായിരുന്നു. തുടർന്ന് ഡൽഹിയിലെ ഡോക്‌ടർമാരുമായി ചർച്ച നടത്തിയാണ് പൊലീസ് നേതൃത്വത്തിന് അപേക്ഷ നല്‍കിയതെന്നും ഇവര്‍ വിശദീകരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.