ചെന്നൈ: തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് പങ്കിടുന്നത് ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രിയെ കണ്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി. മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും വസതിയിലെത്തി ബിജെപി സ്റ്റേറ്റ് ഇലക്ഷന്‍ ഇന്‍ചാര്‍ജ് കൂടിയായ കിഷന്‍റ റെഡ്ഡി സന്ദര്‍ശിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ എല്‍ മുരുകനും കിഷന്‍ റെഡ്ഡിക്കൊപ്പം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു.
ഏപ്രില്‍ ആറിന് ഒറ്റ ഘട്ടമായാണ് തമിഴ്‌നാട്ടില്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. വോട്ടെണ്ണല്‍ മെയ് രണ്ടിന് നടക്കും. 234 സീറ്റുകളിലേക്കായാണ് തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ്-ഡിഎംകെ, ബിജെപി-എഐഡിഎംകെ സഖ്യങ്ങളാണ് മത്സരരംഗത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. വോട്ടിങ് സമയം ഒരു മണിക്കൂര്‍ നീട്ടിയിട്ടുണ്ട്. പോളിങ് ബൂത്തുകളുടെ എണ്ണം 88,936 ആയി വര്‍ധിപ്പിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടത്തുക.