ETV Bharat / bharat

ശക്തിമാൻ മുതൽ ചന്ദ്ര കാന്ത വരെ; 539-ാം പ്രൊജക്‌ട് പ്രഖ്യാപിച്ച് അനുപം ഖേര്‍ - Metro In Dino

ബോളിവുഡ് നടന്‍ അനുപം ഖേർ തന്‍റെ 539-ാമത് ചിത്രം പ്രഖ്യാപിച്ചു. ഫസ്‌റ്റ്‌ ലുക്കിനൊപ്പമാണ് നടന്‍ ചിത്ര പ്രഖ്യാപനം നടത്തിയത്.

Anupam Kher  Anupam Kher films  Anupam Kher instagram  Anupam Kher tatal films  Anupam Kher new film  ശക്തിമാൻ മുതൽ ചന്ദ്ര കാന്ത വരെ  അനുപം ഖേർ  അനുപം ഖേറിന്‍റെ 539ാമത് ചിത്രം  Anupam Kher 539th film  Metro In Dino  Emergency
ശക്തിമാൻ മുതൽ ചന്ദ്ര കാന്ത വരെ; 539-ാമത് പ്രോജക്‌ട് പ്രഖ്യാപിച്ച് അനുപം ഖേര്‍
author img

By

Published : Jul 14, 2023, 3:33 PM IST

അനുപം ഖേർ Anupam Kher ... ബോളിവുഡില്‍ പകരക്കാരനില്ലാത്ത അഭിനേതാവ്. 68-ാം വയസ്സിലും അഭിനയ ജീവിതത്തില്‍ മികച്ച പ്രകടനങ്ങള്‍ക്കായി അദ്ദേഹം കാത്തിരിക്കുകയാണ്. 539-ാമത്തെ Anupam Kher 539th film ചിത്രം പ്രഖ്യാപിച്ചാണ് അനുപം ഖേർ ആരാധകരെ അമ്പരപ്പിക്കുന്നത്.

'ഇന്ത്യയിലെ ഏറ്റവും വലിയ ബഹുഭാഷ ഫാന്‍റസി ചിത്രം' -എന്ന് കുറിച്ച് കൊണ്ടാണ് അദ്ദേഹം ഫസ്‌റ്റ് ലുക്ക് ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. പ്രൊജക്‌ടിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിർമാതാക്കൾ ഓഗസ്‌റ്റ് 24ന് പുറത്തുവിടും.

'അറിയിപ്പ്: എന്‍റെ 539-ാമത്തെ സിനിമ! പുരാണങ്ങളെയോ ഇതിഹാസങ്ങളെയോ അടിസ്ഥാനമാക്കിയുള്ളതല്ല ഈ ചിത്രം. എന്നാൽ തീർച്ചയായും ഇന്ത്യയിലെ ഏറ്റവും വലിയ ബഹുഭാഷ ഫാന്‍റസി സിനിമ ആയിരിക്കും, നിങ്ങൾക്ക് വിഷയം നന്നായി അറിയാം.. ഓഗസ്‌റ്റ് 24ന് നിർമാതാക്കൾ വിശദാംശങ്ങൾ പ്രഖ്യാപിക്കും! അതിനിടയിൽ നിങ്ങൾക്ക് നിങ്ങളുടെ ഊഹങ്ങൾ എന്നോട് പങ്കുവെക്കാം!!! ജയ്‌ ഹോ!' -ഇപ്രകാരമായിരുന്നു അനുപം ഖേര്‍ കുറിച്ചത്. ഒപ്പം 539-ാമത്, ഫിലിം, ഫാന്‍റസി എന്നീ ഹാഷ്‌ ടാഗുകളും താരം പങ്കുവച്ചിരുന്നു.

പാമ്പിന്‍റെ ആകൃതിയിലുള്ള ഒരു വലിയ സിംഹാസനത്തിൽ ഇരിക്കുന്നത അനുപം ഖേറിനെയാണ് ഫസ്‌റ്റ്‌ ലുക്കില്‍ കാണാനാവുക. മോതിരങ്ങള്‍, ബ്രെയിസ്‌ലേറ്റുകള്‍, നെക്ലേസുകള്‍ തുടങ്ങി ആഭരണങ്ങള്‍ എന്നിവ ധരിച്ചാണ് അദ്ദേഹം ഫസ്‌റ്റ്‌ ലുക്കില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പോസ്‌റ്റിന് പിന്നാലെ കമന്‍റുകളുമായി ആരാധകരും രംഗത്തെത്തി.

Also Read: 'ചിലര്‍ക്ക് ജീവിതകാലം മുഴുവന്‍ നുണ പറഞ്ഞ് ജീവിക്കേണ്ടി വരും'; പ്രകാശ് രാജിന് മറുപടി നല്‍കി അനുപം ഖേര്‍

അതേസമയം നിരവധി പ്രോജക്‌ടുകളാണ് അനുപം ഖേറിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നത്. കവിയും തത്വചിന്തകനുമായ രവീന്ദ്രനാഥ ടാഗോറിന്‍റെ Rabindranath Tagore വേഷത്തില്‍ എത്തുന്ന പുതിയ ചിത്രത്തിലും അദ്ദേഹം അഭിനയിക്കുന്നുണ്ട്. രവീന്ദ്രനാഥ ടാഗോറിന്‍റെ ലുക്കിലുള്ള തന്‍റെ ചിത്രം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.

ഒപ്പം ഒരു കുറിപ്പും ഖേര്‍ പങ്കുവച്ചിരുന്നു. 'എന്‍റെ 538-ാമത് പ്രോജക്റ്റിൽ ഗുരുദേവ് രവീന്ദ്രനാഥ ടാഗോറിനെ അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ട്. വിശദാംശങ്ങൾ യഥാസമയം വെളിപ്പെടുത്തും.' -അനുപം ഖേര്‍ കുറിച്ചു.

സംവിധായകൻ അനുരാഗ് ബസുവിന്‍റെ Anurag Basu വരാനിരിക്കുന്ന ആന്തോളജി ചിത്രമായ 'മെട്രോ ഇൻ ഡിനോ'യിലും Metro In Dino അനുപം ഖേർ അഭിനയിക്കും. ആദിത്യ റോയ് കപൂർ Aditya Roy Kapur, സാറാ അലി ഖാൻ Sara Ali Khan, കൊങ്കണ സെൻ ശർമ്മ Konkona Sen Sharma, പങ്കജ് ത്രിപാഠി Pankaj Tripathi, ഫാത്തിമ സന ഷെയ്ഖ് Fatima Sana Shaikh, അലി ഫസൽ Ali Fazal, നീന ഗുപ്‌ത Neena Gupta എന്നിവരും പ്രധാന വേഷങ്ങളിൽ എത്തും. 2024 മാർച്ച് 29നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. കങ്കണ റണാവത്തിന്‍റെ Kangana Ranaut എമര്‍ജന്‍സിയിലും Emergency അദ്ദേഹം വേഷമിടുന്നുണ്ട്.

Also Read: 'ഇത് അവിശ്വസനീയം'; അനുപം ഖേറിന് വിമാനത്തില്‍ സ്വീകരണമൊരുക്കി ക്രൂ അംഗങ്ങളും യാത്രക്കാരും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.