ശ്രീനഗര്‍: കശ്മീരില്‍ മഞ്ഞ് വീഴ്ച ആരംഭിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചെറിയ മഴക്ക് സാധ്യതയുള്ളതായും കേന്ദ്രം മുന്നറയിപ്പ് നല്‍കി. കശ്മീരിന്‍റ ഉയര്‍ന്ന പ്രദേശങ്ങളിലാണ് മഞ്ഞ് വീഴ്ച ആരംഭിച്ചത്.
ഇതോടെ കൊടും തണുപ്പാണ് പ്രദേശങ്ങളില്‍ അനുഭവപ്പെടുന്നത്. ഞായറാഴ്ച രാവിലെ മുതലാണ് മഞ്ഞുവീഴ്ച ആരംഭിച്ചത്. ഷോപ്പിയാന്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മഞ്ഞുവീഴ്ച അനുഭവപ്പെടുന്നത്.
ജില്ലയിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമായ ഹര്‍പ്പുര, പിര്‍ കി ഗലി, സിക്ക് സരയ്, ലാല്‍ ഗുലാം, മുഗള്‍ സരയ് എന്നീ പ്രദേശങ്ങളില്‍ തണുപ്പിനെ പ്രതിരോധിക്കാന്‍ ജനങ്ങള്‍ പ്രത്യേക വസ്ത്രങ്ങളും 'കങ്ക്‌ടി'യും ഉപയോഗിച്ച് തുടങ്ങി.