സൗത്ത് ആഫ്രിക്ക : FIH ഹോക്കി പ്രൊ ലീഗിൽ ഇന്ത്യയ്ക്ക് പരാജയം. ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യ ഫ്രാന്‍സിനോട് 2-5 എന്ന സ്കോറിനാണ് തോല്‍വി ഏറ്റുവാങ്ങിയത്. ഇതിന് മുമ്പ് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ 5-0ന് ഇന്ത്യയ്ക്കായിരുന്നു വിജയം.
ഇന്നലെ ഫ്രാന്‍സ് ഫോമിലേക്ക് എത്തുകയായിരുന്നു. 16-ാം മിനിട്ടിൽ വിക്‌ടർ ചാര്‍ലറ്റ് ഫ്രാന്‍സിനെ മുന്നിലെത്തിച്ചു. 22-ാം മിനിട്ടിൽ ജര്‍മന്‍പ്രീത് സിംഗ് ഇന്ത്യയ്ക്ക് സമനില നൽകി. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഇരു ടീമുകളും 1-1 എന്ന സ്കോറിൽ പിരിഞ്ഞു.
-
📸 | Some snaps from our game against 🇫🇷 last night.#IndiaKaGame pic.twitter.com/t1mIFBoZwJ
— Hockey India (@TheHockeyIndia) February 13, 2022 " class="align-text-top noRightClick twitterSection" data="
">📸 | Some snaps from our game against 🇫🇷 last night.#IndiaKaGame pic.twitter.com/t1mIFBoZwJ
— Hockey India (@TheHockeyIndia) February 13, 2022📸 | Some snaps from our game against 🇫🇷 last night.#IndiaKaGame pic.twitter.com/t1mIFBoZwJ
— Hockey India (@TheHockeyIndia) February 13, 2022
ALSO READ: FIFA CLUB WORLD CUP: വിജയം നിശ്ചയിച്ച് പെനാൽറ്റി; ഫിഫ ക്ലബ് വേൾഡ് കപ്പ് ചെൽസിക്ക്
വിക്‌ടര്‍ ലോക്ക് വുഡ് 35-ാം മിനിട്ടിൽ ഫ്രാന്‍സിനെ ലീഡിലേക്ക് എത്തിച്ചപ്പോള്‍ 48-ാം മിനുട്ടിൽ ചാള്‍സ് മാസണ്‍ ലീഡ് വര്‍ധിപ്പിച്ചു. 57-ാം മിനുട്ടിൽ ഹര്‍മന്‍പ്രീത് സിംഗ് ഇന്ത്യയ്ക്കായി ഒരു ഗോള്‍ മടക്കിയെങ്കിലും മത്സരത്തിന്‍റെ അവസാന മിനിട്ടുകളിൽ വിക്‌ടര്‍ ചാര്‍ലറ്റ്, ടിമോത്തി ക്ലമന്‍റ് എന്നിവര്‍ ഗോളുകള്‍ നേടിയപ്പോള്‍ ഫ്രാന്‍സിന് വമ്പന്‍ ജയം ലഭിച്ചു.