ETV Bharat / bharat

4 വയസുകാരിയെ പൊലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിച്ചതായി ആരോപണം ; രാജസ്ഥാനിൽ പ്രതിഷേധം ശക്തം, പൊലീസ് ഉദ്യോഗസ്ഥൻ അറസ്‌റ്റിൽ - പൊലീസ് ഉദ്യോഗസ്ഥൻ നാല് വയസുകാരിയെ പീഡിപ്പിച്ചു

Four Years Old Girl Raped By Cop : തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥൻ നാല് വയസുകാരിയെ പീഡിപ്പിച്ചെന്ന ആരോപണത്തിൽ കേസ് രജിസ്‌റ്റർ ചെയ്‌ത് പൊലീസ്

Four Years Old Girl Raped  Girl Raped By Cop Rajasthan  Girl Raped By Sub inspector  rape  Cop On Election Duty Raped Minor Girl  പീഡനം  നാല് വയസുകാരിയെ പീഡിപ്പിച്ചു  രാജസ്ഥാനിൽ പൊലീസ് ഉദ്യേഗസ്ഥൻ പീഡിപ്പിച്ചു  പൊലീസ് ഉദ്യോഗസ്ഥൻ നാല് വയസുകാരിയെ പീഡിപ്പിച്ചു  രാജസ്ഥാൻ പീഡനം
Four Years Old Girl Raped By Cop
author img

By ETV Bharat Kerala Team

Published : Nov 11, 2023, 11:06 PM IST

ദൌസ : രാജസ്ഥാനിൽ നാല് വയസുകാരിയെ പൊലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിച്ചെന്ന (Four Years Old Girl Raped By Cop) ആരോപണത്തിൽ പ്രതിഷേധം ശക്തം. ദൌസ പൊലീസ് സ്‌റ്റേഷന് (Dausa Police Station) പുറത്ത് ഗ്രാമവാസികൾ പ്രതിഷേധം നടത്തുകയും ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥനെ മർദിക്കുകയും ചെയ്‌തു. ദൌസയിൽ വെള്ളിയാഴ്‌ചയാണ് ആരോപണ സംബന്ധമായ സംഭവം നടന്നത്. പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ അറസ്‌റ്റ്‌ ചെയ്‌തതായാണ് വിവരം.

ദൌസ പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥൻ ഭൂപേന്ദ്ര സിങ് നാല് വയസുകാരിയെ പീഡിപ്പിച്ചതായാണ് ആരോപണം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള ഇയാൾ കഴിഞ്ഞ ദിവസം വൈകിട്ട് പെൺകുട്ടിയെ തന്‍റെ മുറിയിലേക്ക് കയറ്റി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ കുടുംബത്തിന്‍റെ പരാതിയിൽ എസ്‌ഐക്കെതിരെ കേസെടുത്തതായി ദൌസ എസ്‌പി വന്ദിത റാണ പറഞ്ഞു (Inspector posted on poll duty Raped Minor Girl).

പരാതി നൽകാനെത്തിയ പിതാവിനെ മർദിച്ചു : പെൺകുട്ടിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയമാക്കുമെന്നും അതിന്‍റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കുമെന്നും റാണ അറിയിച്ചിട്ടുണ്ട്. അതേസമയം, സംഭവത്തെ കുറിച്ച് പെൺകുട്ടി പറഞ്ഞതിനെ തുടർന്ന് പൊലീസ് സ്‌റ്റേഷനിൽ ആദ്യം പരാതി നൽകാൻ എത്തിയപ്പോൾ പൊലീസ് ഉദ്യോഗസ്ഥൻ തന്നെ മർദിച്ചതായി പെൺകുട്ടിയുടെ പിതാവ് പരാതിപ്പെട്ടിരുന്നു. കുറ്റാരോപിതന്‍റെയും മറ്റ് ഉദ്യോഗസ്ഥരുടേയും മർദനത്തിൽ പരിക്കേറ്റതായും പരാതിയിലുണ്ട്.

ഇതറിഞ്ഞ ഗ്രാമവാസികൾ പൊലീസ് സ്‌റ്റേഷന് മുന്നിൽ തടിച്ചുകൂടുകയും പൊലീസിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്‌തു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥനെ സ്‌റ്റേഷന് പുറത്തിട്ട് മർദിക്കുകയായിരുന്നു. ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ കൂടുതൽ സേനയെ പൊലീസ് സ്റ്റേഷനിൽ വിന്യസിപ്പിച്ചിട്ടുണ്ട്.

സർക്കാരിനെതിരെ ബിജെപി രംഗത്ത് : സംഭവസ്ഥലത്തെത്തിയ ബിജെപി എംപിയും സ്ഥാനാർഥിയുമായ ഡോ. കിരോരി ലാൽ മീണ പെൺകുട്ടിയുടെ കുടുംബത്തിന് 85 ലക്ഷം രൂപ ധനസഹായം നൽകണമെന്ന് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ക്രമസമാധാന നില ആകെ തകർന്നിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം സംഭവത്തിൽ കോൺഗ്രസ് സർക്കാരിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു.

Also Read : 7 വയസുകാരിയെ 17 കാരന്‍ പീഡിപ്പിച്ചു ; സംഭവം ഹത്രാസില്‍

സുരക്ഷ ചുമതലയുള്ള ഒരു പൊലീസുകാരൻ തന്നെ ഇത്തരം കുറ്റം ചെയ്‌തത് ദൗർഭാഗ്യകരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അപലപിച്ചു. മുഖ്യമന്ത്രി അശോക് ഗെലോട്ട് ആഭ്യന്തര വകുപ്പിന്‍റെ തലപ്പത്തിരിക്കുന്നത് ലജ്ജാകരമാണെന്നും ബിജെപി അധ്യക്ഷൻ പറഞ്ഞു (BJP Criticized State Government).

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.