ETV Bharat / bharat

പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്‌ത കേസില്‍ നാല് പേര്‍ അറസ്റ്റില്‍ - മഹാരാഷ്‌ട്ര ബലാത്സംഗം അറസ്റ്റ് വാര്‍ത്ത

ജല്‍നയിലെ വാടക മുറിയില്‍ വച്ച് പെണ്‍കുട്ടികളെ പ്രതികള്‍ ഒരു മാസത്തോളം നിരന്തരം പീഡിപ്പിക്കുകയായിരുന്നു.

Minor girls  Raped by four  Jalna  Case registered in Aurangabad  ജല്‍ന പീഡനം വാര്‍ത്ത  മഹാരാഷ്‌ട്ര പീഡനം വാര്‍ത്ത  പീഡനം അറസ്റ്റ് വാര്‍ത്ത  ബലാത്സംഗം അറസ്റ്റ് വാര്‍ത്ത  മഹാരാഷ്‌ട്ര ബലാത്സംഗം അറസ്റ്റ് വാര്‍ത്ത  ഔറംഗബാദ് പീഡനം വാര്‍ത്ത
പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ നാല് പേര്‍ അറസ്റ്റില്‍
author img

By

Published : Oct 5, 2021, 1:36 PM IST

മുംബൈ: മഹാരാഷ്‌ട്രയിലെ ജല്‍നയില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്‌ത കേസില്‍ നാല് പേര്‍ പിടിയില്‍. അവിനാഷ് ജോഗ്‌ദണ്ട്, ശുഭം ജോഗ്‌ദണ്ട്, ദീപക് റാണ, ഗണേശ് കക്കഡെ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.

മുംബൈ സ്വദേശികളായ പെണ്‍കുട്ടികളെ ജല്‍നയില്‍ ജോലി നല്‍കാമെന്ന് ഇവരുടെ സുഹൃത്ത് വാഗ്‌ദാനം നല്‍കി. തുടര്‍ന്ന് ജല്‍നയിലെ വാടക മുറിയിലെത്തിച്ച പെണ്‍കുട്ടികളെ പ്രതികള്‍ ഒരു മാസത്തോളം നിരന്തരം പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ഇവിടെ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടികള്‍ ഔറംഗബാദിലെത്തി പൊലീസില്‍ പരാതി നല്‍കി. ചൊവ്വയാഴ്‌ച പുലര്‍ച്ച രണ്ട് മണിയോടെ മുഖ്യപ്രതിയായ അവിനാഷിനെയും പിന്നീട് മറ്റ് മൂന്ന് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Also read: പ്രണയത്തില്‍ നിന്ന് പിന്മാറിയെന്ന് ആരോപിച്ച് പെണ്‍കുട്ടിയെ വീട്ടില്‍ കയറി ആക്രമിച്ചു ; യുവാവ് അറസ്റ്റില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.