ചെന്നൈ: തമിഴ്‌നാട് മുൻ കോൺഗ്രസ് എംപി കൃഷ്‌ണസ്വാമി തുളസ്യ വന്ദയാർ അന്തരിച്ചു. 93 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. കരുത്തനായ കോൺഗ്രസ് നേതാവായ കെ തുളസ്യ വന്ദയാറിന് നിരവധി രാഷ്‌ട്രീയ പ്രമുഖരാണ് ആദരാജ്ഞലി അർപ്പിച്ചത്. 1991 മുതൽ 1996 വരെ തഞ്ചാവൂർ ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന അദ്ദേഹം തഞ്ചാവൂരിലെ എവിവിഎം പുഷ്‌പം കോളജ് ചെയർമാനും കൂടിയായിരുന്നു. അദ്ദേഹത്തിന്‍റെ മരണാനന്തര ചടങ്ങുകൾ ജന്മനാടായ തഞ്ചാവൂരിൽ നടക്കും.
മുൻ കോൺഗ്രസ് എംപി കെ തുളസ്യ വന്ദയാർ അന്തരിച്ചു - കൃഷ്‌ണസ്വാമി തുളസ്യ വന്ദയാർ
ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയായിരുന്നു കെ തുളസ്യ വന്ദയാർ അന്തരിച്ചത്.
മുൻ കോൺഗ്രസ് എംപി കെ തുളസ്യ വന്ദയാർ അന്തരിച്ചു