ETV Bharat / bharat

Forest Officials Firing On Sandalwood Thieves ചന്ദന മരം മുറിക്കുന്നതിനിടെ മോഷ്‌ടാക്കള്‍ക്ക് വെടിയേറ്റു; ഒരാള്‍ മരിച്ചു, അന്വേഷണം

Sandalwood Thieves Death: കര്‍ണാടകയില്‍ വനംവകുപ്പിന്‍റെ വെടിയേറ്റ് ഒരാള്‍ മരിച്ചു. സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടയാള്‍ക്കായി അന്വേഷണം. ജില്ല കലക്‌ടറും ഡിവൈഎസ്‌പിയും സ്ഥലം സന്ദര്‍ശിച്ചു. ബന്നാര്‍ഘട്ടയിലെ വനമേഖലയിലാണ് സംഭവം.

Forest officials firing on sandalwood thieves  Karnataka news updates  latest news in kerala  Forest officials firing on sandalwood thieves  sandalwood thieves  ചന്ദന മരം മുറിക്കുന്നതിനിടെ വെടിയേറ്റു  ചന്ദന മരം മുറിച്ച് കടത്താന്‍ ശ്രമം
Forest officials firing on sandalwood thieves
author img

By ETV Bharat Kerala Team

Published : Aug 30, 2023, 3:07 PM IST

സ്ഥലം സന്ദര്‍ശിച്ച് കലക്‌ടര്‍

ബെംഗളൂരു: കര്‍ണാടകയില്‍ ചന്ദന മരം മുറിച്ച് (Karnataka sandalwood thieves) കടത്താന്‍ ശ്രമിക്കുന്നതിനിടെ വനംവകുപ്പിന്‍റെ വെടിയേറ്റ ഒരാള്‍ മരിച്ചു. ഒരാള്‍ രക്ഷപ്പെട്ടു. ബന്നാര്‍ഘട്ടയിലെ ദേശീയ ഉദ്യാനത്തിലെ കല്‍കെരെ വനമേഖലയില്‍ ചൊവ്വാഴ്‌ചയാണ് (ഓഗസ്റ്റ് 29) സംഭവം.

ബന്നാര്‍ഘട്ട (Bannerghatta forest department) വനമേഖലയില്‍ രാത്രിയില്‍ വനംവകുപ്പ് നടത്തിയ പട്രോളിങ്ങിനിടെയാണ് സംഭവം. മരം വെട്ടുന്ന ശബ്‌ദം കേട്ട് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യാഗസ്ഥരെ വെട്ടുകത്തി കൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചതോടെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ് നിലത്ത് വീണ ഒരാള്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഒരാള്‍ ഓടി രക്ഷപ്പെട്ടു.

സംഭവ സ്ഥലം സന്ദര്‍ശിച്ച് എസ്‌പി: ചൊവ്വാഴ്‌ച രാത്രി വനത്തില്‍ നിന്നും മരം മുറിച്ച് മാറ്റുന്ന ശബ്‌ദം കേട്ടെത്തിയപ്പോഴാണ് മോഷ്‌ടാക്കള്‍ മരം മുറിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതെന്ന് ബെംഗളൂരു റൂറല്‍ എസ്‌പി മല്ലികാര്‍ജുന്‍ ബാലദന്‍ഡി (Bengaluru Rural SP Mallikarjuna Baladandi) പറഞ്ഞു. രണ്ട് പേര്‍ ആയുധങ്ങളുമായെത്തി വനത്തില്‍ മരം മുറിക്കുകയായിരുന്നു. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം നടത്താന്‍ ശ്രമിച്ചപ്പോഴാണ് വെടിയുതിര്‍ത്തതെന്ന് എസ്‌പി പറഞ്ഞു. വെടിയുതിര്‍ക്കുന്നതിന് മുമ്പ് സംഘം ആകാശത്തേക്ക് വെടി വച്ചിരുന്നു.

സംഭവത്തില്‍ ഒരാള്‍ മരിക്കുകയും ഒരാള്‍ ഓടി രക്ഷപ്പെടുകയും ചെയ്‌തു. മോഷ്‌ടാക്കളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. എന്നാല്‍ മോഷ്‌ടാക്കളില്‍ ഒരാളുടെ മൊബൈല്‍ ഫോണ്‍ സംഭവ സ്ഥലത്ത് നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും അത് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്‌പി പറഞ്ഞു. ഫോറന്‍സിക് സംഘം അടക്കമുള്ളവര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. മരം മുറിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും വെട്ടുകത്തിയും വാളും സ്ഥലത്ത് നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു. ഡിവൈഎസ്‌പി അടക്കമുള്ളവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

ജില്ല കലക്‌ടര്‍ സ്ഥലം സന്ദര്‍ശിച്ചു: ജില്ല കലക്‌ടര്‍ ദയാനന്ദ (District Collector Dayanand) സംഭവ സ്ഥലം സന്ദര്‍ശിച്ചു. മരങ്ങള്‍ മുറിച്ച് മാറ്റാന്‍ ആവശ്യമായ മുഴുവന്‍ ആയുധങ്ങളുമായാണ് സംഘം വന മേഖലയിലേക്ക് എത്തിയതെന്ന് കലക്‌ടര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സീനിയര്‍ ഉദ്യോഗസ്ഥരെല്ലാം സ്ഥലം സന്ദര്‍ശിച്ചിട്ടുണ്ടെന്നും കലക്‌ടര്‍ ദയാനന്ദ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.