ETV Bharat / bharat

വിദേശ വ്യാപാര മേഖല വീണ്ടെടുക്കലിന്‍റെ പാതയിൽ: വാണിജ്യ സെക്രട്ടറി - വാണിജ്യ സെക്രട്ടറി

മേഖലയുടെ ഏപ്രിൽ മാസത്തിലെ പ്രകടനം മികച്ചതാണെന്നും ഇറക്കുമതിയിൽ പിന്നിലായിരുന്നുവെങ്കിലും വ്യാപാര മേഖല കരകയറുകയാണെന്നും അനുപ് വാധവാൻ വിദേശ വ്യാപാര വിഷയങ്ങളെക്കുറിച്ചുള്ള കോൺഫറൻസിൽ പറഞ്ഞു.

Anup Wadhawan on Foreign trade sector  Commerce Secy over Foreign trade sector  Foreign trade sector recovering  Anup Wadhawan  വിദേശ വ്യാപാര മേഖല വീണ്ടെടുക്കലിന്‍റെ പാതയിൽ: വാണിജ്യ സെക്രട്ടറി  വാണിജ്യ സെക്രട്ടറി  അനുപ് വാധവാൻ
വിദേശ വ്യാപാര മേഖല വീണ്ടെടുക്കലിന്‍റെ പാതയിൽ: വാണിജ്യ സെക്രട്ടറി
author img

By

Published : May 15, 2021, 11:47 AM IST

ന്യൂഡൽഹി: വിദേശ വ്യാപാര മേഖല കരകയറുകയാണെന്ന് വാണിജ്യ സെക്രട്ടറി അനുപ് വാധവാൻ. മേഖലയുടെ ഏപ്രിൽ മാസത്തിലെ പ്രകടനം മികച്ചതാണ്.വിദേശ വ്യാപാര മേഖല സന്തുലിതമാകുകയാണ്. ഇറക്കുമതിയിൽ പിന്നിലായിരുന്നുവെങ്കിലും വ്യാപാര മേഖല കരകയറുകയാണെന്ന് വിദേശ വ്യാപാര വിഷയങ്ങളെക്കുറിച്ചുള്ള ഒരു കോൺഫറൻസിൽ വാധവാൻ അഭിപ്രായപ്പെട്ടു.ലോജിസ്റ്റിക്‌സ് സേവനങ്ങളിലെ പരിമിതികൾ സമഗ്രമായ ശ്രമങ്ങളിലൂടെ വലിയ തോതിൽ പരിഹരിക്കപ്പെട്ടു.ഒരു പരിധിവരെ ആഗോളതലത്തിൽ താരിഫ് ഉയർന്നെങ്കിലും വലിയ തടസ്സങ്ങളൊന്നുമില്ല. തെക്ക് കിഴക്കൻ ഏഷ്യ ഉൾപ്പടെയുള്ളവർ ധാന്യങ്ങൾ ഞങ്ങളിൽ നിന്ന് വാങ്ങുന്നു. മരുന്നുകളുടെ കയറ്റുമതിയും വൈവിധ്യവത്കരിക്കപ്പെട്ടിരിക്കുന്നുവെന്നും വാധവാൻ കൂട്ടിച്ചേർത്തു.

ഏപ്രിൽ 2021 ലെ ഇന്ത്യയുടെ മൊത്തം കയറ്റുമതി 51.79 ബില്യൺ യുഎസ് ഡോളറായി കണക്കാക്കപ്പെടുന്നു. കഴിഞ്ഞ വർഷം ഇത് 93.21 ശതമാനമായതായാണ് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്‍റെ കണക്ക്. എന്നാൽ മൊത്തം ഇറക്കുമതി 58.72 ബില്യൺ യുഎസ് ഡോളറായി കണക്കാക്കപ്പെടുന്നു, ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 122.24 ശതമാനം വളർച്ച നേടി. ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി കുതിച്ചുയരുകയാണെന്നും പുതിയ സാമ്പത്തിക വർഷത്തിൽ നല്ല വളർച്ചയുണ്ടാകുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നതായും നേരത്തെ വാണിജ്യ സെക്രട്ടറി പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ കയറ്റുമതി മന്ദഗതിയിലായിരുന്നുവെങ്കിലും പ്രവർത്തനങ്ങൾ ശക്തിപ്പെട്ടു.

Also read: കൊവിഡ് വ്യാപനം : പ്രതിസന്ധിയിലായി കശ്‌മീർ വിനോദസഞ്ചാര മേഖല

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.