Gandhinagar: ഇന്ത്യൻ സംസ്‌കാരവും ഹിന്ദു ആചാരങ്ങളും പ്രകാരം ഗുജറാത്തിൽ വിവാഹിതരായി വിദേശ ദമ്പതികൾ. ജർമനിയിൽ നിന്നുള്ള ക്രിസ് മുള്ളറും റഷ്യയിൽ നിന്നുള്ള അധ്യാപികയായ ജൂലിയ ഉഖ്വകറ്റിനയുമാണ് സബർകാന്തിലെ സകരോഡിയ ഗ്രാമത്തിൽ വിവാഹിതരായത്. ഡിസംബർ 21നായിരുന്നു ഇരുവരുടെയും വിവാഹം.
ഗുജറാത്തിലെ ആത്മീയ ഗുരുവായ ദാദാ ഭഗവാന്‍റെ ഭക്തരായ ക്രിസും ജൂലിയയും ഇന്ത്യൻ സംസ്‌കാരത്തിൽ ആകൃഷ്‌ടരായി ഗുജറാത്തിൽ തന്നെ വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. നാട്ടുകാർ വിവാഹത്തിന്‍റെ അതിഥികളായി.
ജർമനിയിലെ തന്‍റെ എൻആർഐ സുഹൃത്ത് വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും നടത്തിയെന്ന് വരൻ ക്രിസ് മുള്ളർ പറയുന്നു. നവ ദമ്പതികൾക്കൊപ്പം വേറിട്ട വിവാഹത്തിൽ പങ്കെടുത്തതിന്‍റെ സന്തോഷത്തിലാണ് നാട്ടുകാർ.
Also Read: സ്വയം പ്രവർത്തിക്കുന്ന സ്‌മാർട്ട് ഫേസ് മാസ്‌കുമായി എട്ടാം ക്ലാസ് വിദ്യാർഥികൾ