ETV Bharat / bharat

യുവതിയുടെ വിവാഹ ദിവസം സഹോദരന്‍ അടക്കം 5 പേര്‍ പുഴയില്‍ മുങ്ങി മരിച്ചു ; 4 പേരെ രക്ഷപ്പെടുത്തി, ഒരാളുടെ നില ഗുരുതരം - Bihar news updates

ബിഹാറിലെ ഗണ്ഡക് പുഴയില്‍ കുളിക്കാനിറങ്ങിയ അഞ്ച് കുട്ടികള്‍ മുങ്ങി മരിച്ചു. ഒരാളുടെ മൃതദേഹം കണ്ടെത്തി. മറ്റുള്ളവര്‍ക്കായി തെരച്ചില്‍

Five children drowned in Bihar  5 പേര്‍ പുഴയില്‍ മുങ്ങി മരിച്ചു  ബീഹാറിലെ ഗണ്ഡക് പുഴ  പട്‌ന വാര്‍ത്തകള്‍  പട്‌ന പുതിയ വാര്‍ത്തകള്‍  മുങ്ങി മരിച്ചു  പുഴയില്‍ മുങ്ങി മരിച്ചു  drowned  Bihar news updates  latest news in Bihar  Bihar news updates  latest news in Bihar
5 പേര്‍ പുഴയില്‍ മുങ്ങി മരിച്ചു
author img

By

Published : May 5, 2023, 8:36 PM IST

Updated : May 5, 2023, 10:33 PM IST

5 പേര്‍ പുഴയില്‍ മുങ്ങി മരിച്ചു

പട്‌ന : ബിഹാറിലെ ബെഗുസരായില്‍ യുവതിയുടെ വിവാഹ ദിവസം സഹോദരനും ബന്ധുക്കളും അടക്കം അഞ്ച് പേര്‍ മുങ്ങി മരിച്ചു. ഒഴുക്കില്‍പ്പെട്ട നാല് പേരെ നാട്ടുകാരെത്തി രക്ഷപ്പെടുത്തി. വിഷ്‌ണുപൂര്‍ ആഹോ ഗണ്ഡക് സ്വദേശിയായ കമലേഷ്‌ സിങ്ങിന്‍റെ മകന്‍ ഛോട്ടു കുമാര്‍ ബന്ധുക്കളായ അവിനാഷ്‌, ആകാശ് എന്നിവരും സുഹൃത്തുക്കളായ മുന്‍ഗേര്‍ സ്വദേശികളായ രണ്ട് പേരുമാണ് മുങ്ങി മരിച്ചത്.

രക്ഷപ്പെടുത്തിയ നാലുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. മുങ്ങി മരിച്ച ഛോട്ടു കുമാറിന്‍റെ മൃതദേഹം കണ്ടെടുത്തു. മറ്റ് നാല് പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

ബെഗുസാരായിലെ ഗണ്ഡക് നദിയിലാണ് അപകടമുണ്ടായത്. സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ബന്ധുക്കളും സുഹൃത്തുക്കളുമായ കുട്ടികള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. കൂട്ടത്തിലൊരാള്‍ ഒഴുക്കില്‍പ്പെട്ടപ്പോള്‍ രക്ഷിക്കാന്‍ ശ്രമിച്ചതാകാം അപകടത്തിന് കാരണമെന്നാണ് പൊലീസിന്‍റെ നിഗമനം. ഛോട്ടുവിന്‍റെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Last Updated : May 5, 2023, 10:33 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.