ശ്രീനഗർ : റിയാസി ജില്ലയിൽ നിന്ന് കന്നുകാലികളെ കശ്മീർ താഴ്‌വരയിലേക്ക് കടത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുഷ്താഖ് അഹമ്മദ്, മുഹമ്മദ് ഇമ്രാൻ, ഗുൽസാർ അഹമ്മദ്, അബ്ദുൽ മജീദ്, അബ്രാർ അഹമ്മദ് എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തത്.
ചസാന, ബഗ്ഗ, ബത്തോയ്, അർനാസ് എന്നിവിടങ്ങളിൽ തുടർച്ചയായി നടത്തിയ റെയ്‌ഡുകളിലാണ് ഇവരെ പിടികൂടിയതെന്നും ഇവരിൽ നിന്ന് 29 കന്നുകാലികളെ പിടിച്ചെടുത്തെന്നും പൊലീസ് പറയുന്നു.
കന്നുകാലികളെ വിവിധ പ്രദേശങ്ങളിൽ നിന്ന് കൊണ്ടുവന്ന് ഒരു സ്ഥലത്ത് എത്തിച്ചശേഷം, അവിടെ നിന്ന് ഒരുമിച്ച് കാൽനടയായി പർവതനിരകളിലൂടെ താഴ്വരയിലൂടെ കടത്താനാണ് പ്രതികൾ ശ്രമിച്ചതെന്നാണ് പൊലീസ് വാദം.
ALSO READ:'ബംഗാളിനെ രണ്ടാക്കണം' : ബിജെപിയുടെ വിഭജനാവശ്യത്തിനെതിരെ തൃണമൂല്‍ നിയമ നടപടിക്ക്
ഈ വർഷം റിയാസി ജില്ലയിൽ കന്നുകാലി കടത്തില്‍ 24 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരിൽ നിന്ന് 190 കന്നുകാലികളെയും അന്വേഷണ സംഘം മോചിപ്പിച്ചെന്നും പൊലീസ് പറഞ്ഞു.