ശ്രീനഗർ : മൂന്ന് വർഷത്തിനിടെ ആദ്യമായി തടസങ്ങളില്ലാതെ ഇന്‍റർനെറ്റ് സൗകര്യം ഉപയോഗിച്ച് ജമ്മു കശ്മീർ ജനത. അതും രാജ്യം 75-ാം സ്വാതന്ത്യദിനം ആഘോഷിക്കുന്ന വേളയിൽ.
സ്വാതന്ത്ര്യദിനത്തിൽ ജമ്മു കശ്മീരിൽ ഇന്‍റർനെറ്റ് വിച്ഛേദിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യില്ലെന്ന് കശ്‌മീർ മേഖല ഇൻസ്പെക്‌ടർ ജനറൽ വിജയ് കുമാർ പറഞ്ഞു.
Also Read: 'തല തിരിഞ്ഞ' ദേശസ്നേഹം; ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തി കെ. സുരേന്ദ്രൻ
പ്രതിരോധത്തിന്‍റെ ഭാഗമായി ആക്രമണം നടക്കാൻ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും നിരീക്ഷിക്കാനും പ്രതിരോധിക്കാനും ഡ്രോൺ വിന്യാസം നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ജമ്മു എയർഫോഴ്‌സ് സ്റ്റേഷന് നേരെ ജൂണിലുണ്ടായ ഡ്രോൺ ആക്രമണം നടന്നിരുന്നു. സംഭവത്തില്‍ രണ്ട് ഐഎഎഫ് ഉദ്യോഗസ്ഥർക്ക് പരിക്കേല്‍ക്കുകയുണ്ടായി.
2019ൽ കേന്ദ്ര സർക്കാർ ജമ്മു കശ്‌മീരിനുള്ള പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമാണ് ഇവിടെ ഇന്‍റർനെറ്റ് സേവനങ്ങൾക്ക് തടസം നേരിട്ടത്.