മുംബൈ: മുംബൈയിലെ ലോവർ പരേലിലെ വ്യവസായ ശാലയിൽ തീപിടിത്തം. സംഭവത്തിൽ ആളപായമില്ല. കഴിഞ്ഞ ദിവസം രാത്രി 10.20 ഓടെയാണ് തീപിടിത്തമുണ്ടായത്.
അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല. 10 അഗ്നിശമന സേന യൂണിറ്റ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.