ലക്ക്‌നൗ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ ചേരിപ്രദേശത്ത് തീപിടിത്തം. ഭുപാര കൃഷ്‌ണവിഹാര്‍ മേഖലയിലെ ചേരിയിലെ 300ഓളം വീടുകളിലേക്ക് തീ പടർന്നു. ഫയര്‍ഫോഴ്‌സിന്‍റെ 30ഓളം വാഹനങ്ങള്‍ ഉപയോഗിച്ചാണ് തീയണച്ചത്. നിലവില്‍ തീ നിയന്ത്രണ വിധേയമായെന്ന് റൂറല്‍ എസ്‌പി നീരജ്‌കുമാര്‍ വ്യക്തമാക്കി. തീപിടിത്തത്തെ തുടര്‍ന്ന് ചേരി നിവാസികളെ താല്‍ക്കാലികമായി മാറ്റിപാര്‍പ്പിച്ചു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. നാശനഷ്‌ടങ്ങള്‍ കണക്കാക്കി വരുന്നതെയുള്ളൂ. അധികൃതര്‍ അന്വേഷണം ആരംഭിച്ചു.
യുപിയിലെ ചേരിപ്രദേശത്ത് തീപിടിത്തം - fire in slum news
ഭുപാര കൃഷ്‌ണവിഹാര്‍ മേഖലയിലെ ചേരിയിലെ 300ഓളം വീടുകളെയാണ് തീപിടിത്തം ബാധിച്ചത്
![യുപിയിലെ ചേരിപ്രദേശത്ത് തീപിടിത്തം ചേരിയില്‍ തീപിടിത്തം യുപിയില്‍ തീപിടിത്തം fire in slum news fire in up news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9422597-669-9422597-1604439499204.jpg?imwidth=3840)
തീപിടിത്തം
ലക്ക്‌നൗ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ ചേരിപ്രദേശത്ത് തീപിടിത്തം. ഭുപാര കൃഷ്‌ണവിഹാര്‍ മേഖലയിലെ ചേരിയിലെ 300ഓളം വീടുകളിലേക്ക് തീ പടർന്നു. ഫയര്‍ഫോഴ്‌സിന്‍റെ 30ഓളം വാഹനങ്ങള്‍ ഉപയോഗിച്ചാണ് തീയണച്ചത്. നിലവില്‍ തീ നിയന്ത്രണ വിധേയമായെന്ന് റൂറല്‍ എസ്‌പി നീരജ്‌കുമാര്‍ വ്യക്തമാക്കി. തീപിടിത്തത്തെ തുടര്‍ന്ന് ചേരി നിവാസികളെ താല്‍ക്കാലികമായി മാറ്റിപാര്‍പ്പിച്ചു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. നാശനഷ്‌ടങ്ങള്‍ കണക്കാക്കി വരുന്നതെയുള്ളൂ. അധികൃതര്‍ അന്വേഷണം ആരംഭിച്ചു.
Last Updated : Nov 4, 2020, 6:08 AM IST