ശ്രീനഗര്‍ : തെക്കൻ കശ്‌മീരിലെ കുൽഗാം ജില്ലയിലെ പോംബൈ, ഗോപാൽപോറ ഗ്രാമങ്ങളിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. കശ്‌മീര്‍ ഐ.ജി വിജയ് കുമാറാണ് ഇക്കാര്യം അറിയിച്ചത്.
പൊലീസും ഇന്ത്യന്‍ കരസേനയും (Indian Army) സിആര്‍പിഎഫും (CRPF) സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടെയാണ് തീവ്രവാദികളെ വധിച്ചത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു സൈനിക നീക്കം.
പ്രദേശത്തെത്തിയ സൈനികര്‍ക്ക് നേരെ ഭീകരര്‍ നിറയൊഴിക്കുകയായിരുന്നു (J & K Terrorist Attack). പ്രദേശത്ത് തിരച്ചില്‍ ശക്തമാക്കിയതായി സേന അറിയിച്ചു.