മുംബൈ: മഹാരാഷ്‌ട്രയിലെ താനെയില്‍ അപ്പാര്‍ട്ട്‌മെന്‍റില്‍ തീപിടിത്തം. ആളപായമില്ല. ഇന്ന് (ഓഗസ്റ്റ് 16) പുലര്‍ച്ചെയോടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. സംഭവത്തിന് പിന്നാലെ നാല് അഗ്‌നിശമന സേന സ്ഥലത്തെത്തി. തീ അണയ്‌ക്കാനുള്ള ശ്രമം തുടരുകയാണ്.
ഗ്യാസ് സ്റ്റേഷനിലെ സ്‌ഫോടനം: റഷ്യയിലെ ഡാഗെസ്‌താനില്‍ കഴിഞ്ഞ ദിവസമുണ്ടായ സ്‌ഫോടനത്തില്‍ 35 പേര്‍ മരിച്ചു. 115 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തില്‍ മൂന്ന് കുട്ടികളും മരിച്ചിട്ടുണ്ടെന്ന് റഷ്യന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരിലും 16 കുട്ടികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഇക്കഴിഞ്ഞ തിങ്കളാഴ്‌ചയാണ് സ്‌ഫോടനം ഉണ്ടായത്. കാര്‍ റിപ്പയര്‍ ഷോപ്പിലുണ്ടായ തീപിടിത്തം സമീപത്തെ പെട്രോള്‍ പമ്പിലേക്ക് പടരുകയായിരുന്നു. ഇതാണ് വലിയ സ്‌ഫോടനത്തിന് കാരണമായത്.
ചെന്നൈയിലും സമാന സംഭവം: തമിഴ്‌നാട്ടിലെ തിരുപ്പൂരിലെ ബനിയന്‍ മാര്‍ക്കറ്റില്‍ അടുത്തിടെയാണ് വന്‍ തീപിടിത്തമുണ്ടായത്. ഖാദര്‍പേട്ട് ബസാര്‍ എന്നറിയപ്പെടുന്ന മാര്‍ക്കറ്റിലെ 50ലേറെ കടകളാണ് കത്തി നശിച്ചത്. ഹോള്‍സെയില്‍ റീട്ടെയില്‍ കടകളിലുണ്ടായിരുന്ന മുഴുവന്‍ വസ്‌ത്രങ്ങളും പൂര്‍ണമായും കത്തി നശിച്ചു. രാത്രിയില്‍ മാര്‍ക്കറ്റിലെ കടകളെല്ലാം അടച്ചതിന് പിന്നാലെയാണ് തീപിടിത്തമുണ്ടായത്. തീ ആളി പടര്‍ന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു. സംഭവത്തിന് നാല് അഗ്‌നി ശമന സേന യൂണിറ്റെത്തിയാണ് തീ അണച്ചത്.
തെലങ്കാനയില്‍ ഫര്‍ണിച്ചര്‍ കട കത്തി നശിച്ചു: തെലങ്കാനയിലെ വനസ്‌തലിപുരത്ത് ഏതാനും ദിവസം മുമ്പാണ് ഫര്‍ണിച്ചര്‍ ഗോഡൗണില്‍ തീപിടിത്തമുണ്ടായത്. ഫര്‍ണിച്ചര്‍ കടക്കുള്ളിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടിത്തത്തിന് കാരണമായത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മൂന്ന് അഗ്‌നി ശമന സേന യൂണിറ്റെത്തിയാണ് തീ അണച്ചത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാനായത്. കടക്കുള്ളിലെ ഫര്‍ണിച്ചറുകള്‍ കത്തി നശിച്ചു.
ന്യൂഡൽഹിയിലെ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം: ന്യൂഡൽഹിയിലെ മുഖർജി നഗറിലെ ബഹുനില കെട്ടിടത്തിലെ കോച്ചിങ് സെന്‍ററിൽ കഴിഞ്ഞ ദിവസമാണ് തീപിടിത്തമുണ്ടായത്. സംഭവ സമയത്ത് കോച്ചിങ് സെന്‍ററിലുണ്ടായിരുന്ന വിദ്യാർഥികൾ ജനലിലൂടെ കയറിൽ തൂങ്ങി താഴേക്കിറങ്ങി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ നാല് വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാര്‍ഥികള്‍ രക്ഷപ്പെടുന്നതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
Also Read: ഡാഗെസ്‌താനിലെ ഗ്യാസ് സ്‌റ്റേഷനില്‍ വന്‍ സ്‌ഫോടനം ; 35 പേര്‍ കൊല്ലപ്പെട്ടു, 115 പേര്‍ക്ക് പരിക്ക്