ചെന്നൈ: തമിഴ്നാട് മുൻ മന്ത്രിയും എഐഎഡിഎംകെ നേതാവുമായ സിവി ഷൺമുഖനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ വികെ ശശികലക്ക് എതിരെ കേസെടുത്ത് പൊലീസ്. ശശികലയുടെ നേതൃത്വത്തിൽ തനിക്ക് എതിരെ വധഭീഷണിയുണ്ടെന്ന മുൻ മന്ത്രിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
ശശികലയെ കൂടാതെ 500 അടുത്ത അനുയായികൾക്കെതിരെയും ഷൺമുഖൻ പരാതി നൽകിയിട്ടുണ്ട്. വില്ലുപുരം റോഷനായി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
എഐഎഡിഎംകെയിൽ ഒരിക്കലും ശശികലയ്ക്ക് പ്രവേശനം അനുവദിക്കില്ലെന്ന് കാണിച്ച് ഷൺമുഖൻ പത്രക്കുറിപ്പ് ഇറക്കിയിരുന്നു. ഇതേ തുടർന്നാണ് തനിക്ക് നിരവധി വധഭീഷണി ഫോൺ കോളുകൾ വന്നതെന്നും മുൻമന്ത്രി പറഞ്ഞു. ജൂൺ ഒമ്പതിനാണ് ഷൺമുഖൻ റോഷ്നായി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
പ്രസ്താവനയ്ക്ക് പിന്നാലെ മൊബൈൽ ഫോണിൽ അഞ്ഞൂറിലധികം ഭീഷണി കോളുകൾ ലഭിച്ചതായും അതിൽ ഭൂരിഭാഗവും വധഭീഷണികളാണെന്നും ഷൺമുഖം പരാതിയിൽ പറഞ്ഞിരുന്നു.
Also Read: 'കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നൽകണം'- സുപ്രീം കോടതി
506 (1), 507, ഐപിസി 109 ഇൻഫർമേഷൻ ടെക്നോളജി ആക്ടിന്‍റെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരമാണ് റോഷനായി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.