ന്യൂഡൽഹി: ഹോളി ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹോളി ജനങ്ങളുടെ ജീവിതത്തിൽ സന്തോഷവും ആരോഗ്യവും സമൃദ്ധിയും നൽകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗും അമിത് ഷായും ആശംസകൾ അറിയിച്ചു.
നിറങ്ങളുടെ ഉത്സവം സന്തോഷവും ആരോഗ്യവും സമൃദ്ധിയും നിറഞ്ഞതാകട്ടെയെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്തു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും എല്ലാവർക്കും ആശംസകൾ അറിയിച്ചു. ഈ ദിവസം ഐക്യവും സൗഹാർദ്ദവും സന്തോഷവും സമാധാനവും നല്ല ഭാഗ്യവും നിറഞ്ഞതാകട്ടെ എന്നായിരുന്നു അമിത് ഷായുടെ ട്വീറ്റ്. അതേസമയം, കൊവിഡ് വ്യാപന സാഹചര്യത്തില്‍ രാജ്യത്ത് ഹോളി ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.