തിരുച്ചിറപ്പള്ളി: കൗമാരക്കാരനുമായി ഒളിച്ചോടി വിവാഹം കഴിച്ചതിന് 26 കാരിയായ സ്‌കൂൾ അധ്യാപിക പിടിയില്‍. 11-ാം ക്ളാസ് വിദ്യാർഥിയെ കാണാതായതിനെ തുടര്‍ന്ന് രക്ഷിതാക്കൾ തുറയൂർ പൊലീസിന് പരാതിയ നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അധ്യാപികയായ ഷർമിളയെ വ്യാഴാഴ്‌ച പൊലീസ് അറസ്റ്റുചെയ്‌തത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: തുറയൂരിലെ സ്വകാര്യ സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർഥിയായ 17 കാരനെ മാര്‍ച്ച് അഞ്ചാം തിയതി കാണാതായി. ഇതേത്തുടർന്ന്, രക്ഷിതാക്കൾ തുറയൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് സ്‌കൂളിലും മറ്റും അന്വേഷണം നടത്തി.
ഇതില്‍ വിദ്യാലയത്തില്‍ നിന്നും ഒരു അധ്യാപികയെയും കാണാതായെന്ന് വിവരം ലഭിച്ചു. ശേഷം, പൊലീസ് അധ്യാപികയുടെ അമ്മയെ ചോദ്യം ചെയ്‌തു. പലപ്പോഴായി കാണാതായ വിദ്യാർഥിയുമായി മൊബൈല്‍ ഫോണിൽ മകള്‍ സംസാരിക്കാറുണ്ടായിരുന്നെന്ന് അവര്‍ പറഞ്ഞു.
അധ്യാപിക താമസിച്ചത് സുഹൃത്തിന്‍റെ വീട്ടില്‍: പൊലീസ് ഷർമിളയുടെ മൊബൈൽ നമ്പർ പരിശോധിച്ചതിനെ തുടര്‍ന്ന് വേളാങ്കണ്ണി, തിരുവാരൂർ, തഞ്ചാവൂർ, തിരുച്ചിറപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലൂടെ ഇവര്‍ സഞ്ചരിക്കുന്നതായി വിവരം ലഭിച്ചു. തിരുച്ചിറപ്പള്ളി, ഇടമലപ്പട്ടി പുത്തൂരില്‍ നിന്നും ലഭിച്ച മൊബൈല്‍ സിഗ്നലില്‍ അധ്യാപിക സുഹൃത്തിന്‍റെ വീട്ടിൽ വിദ്യാർഥിനിയ്‌ക്കൊപ്പം താമസിക്കുന്നതായി കണ്ടെത്തി.
ഇവർക്കായി പല ഘട്ടങ്ങളിലായി അന്വേഷണം നടന്നു. ഇതില്‍, തഞ്ചാവൂര്‍ പെരുവടയാർ ക്ഷേത്രത്തിൽ വച്ച് ഷർമിള വിദ്യാർഥിയെ വിവാഹം കഴിച്ചതായി കണ്ടെത്തി. 17 വയസുള്ള ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചതിന് അധ്യാപികയ്‌ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. തുടർന്ന് പോലീസ് വിദ്യാർഥിയെ രക്ഷിതാക്കൾക്ക് കൈമാറി. ഷർമിളയെ തിരുച്ചിറപ്പള്ളി മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
ALSO READ: പൂനെയിൽ 11 വയസുകാരിക്ക് പീഡനം; സ്‌കൂള്‍ സെക്യൂരിറ്റി ജീവനക്കാരൻ അറസ്‌റ്റിൽ