ജയ്‌പൂര്‍(രാജസ്ഥന്‍): ജോലിയില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്‌സായിരുന്ന യുവതി നഗ്‌നയായി പ്രതിഷേധിച്ചു. രാജസ്‌ഥാന്‍ തലസ്ഥാനമായ ജയ്പൂരിലാണ് ഇത്തരമൊരു പ്രതിഷേധം നടന്നത്. എസ്‌എംഎസ് മെഡിക്കല്‍ കോളജിന് മുന്നിലുള്ള തിരക്കേറിയ ജെഎല്‍എന്‍ റോഡിലാണ് യുവതി വിവസ്‌ത്രയായി നിന്ന് പ്രതിഷേധിച്ചത്.
ഇന്ന് രാവിലെ പത്ത് മണിയോടടുത്താണ് ജെഎല്‍എന്‍ റോഡില്‍ യുവതി നഗ്‌നയായി പ്രതിഷേധിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇതുകണ്ട് റോഡിലൂടെ പോകുന്നവര്‍ സ്‌തബ്ധരായി. തുടര്‍ന്ന് ഇവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വനിത പൊലീസ് സംഘം സ്ഥലത്ത് എത്തിച്ചേര്‍ന്നു.
പ്രതിഷേധം അവസാനിപ്പിച്ച് വസ്‌ത്രം ധരിക്കാന്‍ വനിത പൊലീസ് സംഘം ആവശ്യപ്പെട്ടെങ്കിലും യുവതി നിരസിച്ചു. തുടര്‍ന്ന് പൊലീസ് സംഘം ബലമായി പുതപ്പുകൊണ്ട് ശരീരം മറച്ച് പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോവുകയായിരുന്നു. തന്നെ 2020ല്‍ സസ്‌പെന്‍ഡ് ചെയ്‌തെന്നും നിരവധി തവണ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും തിരിച്ചെടുത്തില്ലെന്നും യുവതി പൊലീസിനോട് പറഞ്ഞു. ഈ ഒരു സാഹചര്യത്തിലാണ് പ്രതിഷേധിക്കേണ്ടി വന്നതെന്ന് ഇവര്‍ വ്യക്തമാക്കി.
രാജസ്ഥാനിലെ അജ്‌മീര്‍ ജില്ലയിലെ ബിവാര്‍ ടൗണിലെ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്‌സായിട്ടായിരുന്നു യുവതി ജോലി ചെയ്‌തുകൊണ്ടിരുന്നത്. ഒരു ഡോക്‌ടറുടെ പരാതിയെ തുടര്‍ന്നാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്‌തത്.