ETV Bharat / bharat

മദ്യപിക്കാന്‍ ഒരു മാസം പ്രായമുള്ള കുഞ്ഞിനെ 70,000 രൂപയ്ക്ക് വിറ്റ് പിതാവ് ; ഇടനിലക്കാരിയും അറസ്റ്റില്‍

author img

By

Published : Apr 20, 2022, 5:50 PM IST

കുട്ടിയുടെ മാതാവിന്‍റെ പരാതിയില്‍ പിതാവിനേയും വില്‍പ്പനയ്ക്ക് സഹായിച്ച അനാഥാലയത്തിലെ ജോലിക്കാരിയേയും പൊലീസ് അറസ്റ്റ് ചെയ്തു

Father sells one-month-old girl  കുഞ്ഞിനെ വിറ്റ പിതാവും ഇടനിലക്കാരിയും അറസ്റ്റില്‍  നവജാത ശിശുവിനെ വിറ്റു  കുട്ടിക്കച്ചവടം
മദ്യപിക്കാന്‍ പണം കണ്ടെത്താന്‍ സ്വന്തം കുഞ്ഞിനെ വിറ്റ പിതാവും ഇടനിലക്കാരിയും അറസ്റ്റില്‍

നാഗ്‌പൂര്‍ : മഹാരാഷ്ട്രയില്‍ മദ്യപിക്കാന്‍ പണം കണ്ടെത്തുന്നതിനായി പിതാവ് ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ 70,000 രൂപയ്ക്ക് വിറ്റു. കുട്ടിയുടെ മാതാവിന്‍റെ പരാതിയില്‍ പിതാവിനേയും വില്‍പ്പനയ്ക്ക് സഹായിച്ച അനാഥാലയ ജോലിക്കാരിയേയും പഞ്ചവലി പൊലീസ് അറസ്റ്റ് ചെയ്തു.

റാണി റാണി ദുർഗ്ഗാവതി പ്രദേശത്താണ് സംഭവം. കുട്ടിയുടെ പിതാവും ഭന്ധാര സ്വദേശിയുമായ ഉത്കര്‍ഷ് ദഹിവാല ജോലിക്കായാണ് കുടുംബത്തോടൊപ്പം റാണി റാണി ദുർഗ്ഗാവതി പ്രദേശത്ത് എത്തിയത്. ഇവിടെവച്ച് ഈശ്വരി ഗര്‍ഭിണിയാകുകയും ഒരു മാസം മുമ്പ് പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.

ഇതിനുശേഷം കുഞ്ഞിനെ വില്‍ക്കാന്‍ ഭര്‍ത്താവ് ശ്രമിക്കുകയായിരുന്നു. ഇത് ഈശ്വരി എതിര്‍ത്തിരുന്നു. അതിനിടെ ഒരു അനാഥാലയം ജീവനക്കാരി പ്രതിയുമായി ബന്ധപ്പെട്ടു. കുഞ്ഞിനെ വില്‍ക്കാന്‍ സഹായിക്കാമെന്ന് അറിയിച്ചു. ഇതോടെ ഇരുവരും ചേര്‍ന്ന് ഉംറദ് പ്രദേശത്തെ ദമ്പതികള്‍ക്ക് കുഞ്ഞിനെ വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

70,000 രൂപയാണ് കുഞ്ഞിന് നല്‍കാനായി പിതാവും ഇടനിലക്കാരിയും ആവശ്യപ്പെട്ടത്. ഇതോടെ മാതാവിന്‍റെ എതിര്‍പ്പിനെ മറികടന്ന് പ്രതി കുഞ്ഞിനെ വില്‍ക്കുകയായിരുന്നു. ഇങ്ങനെ കിട്ടിയ തുകയ്ക്ക് മദ്യപിക്കുകയും ചില വീട്ടുസാധനങ്ങള്‍ വാങ്ങി ഭര്‍ത്താവ് തിരികെയെത്തുകയും ചെയ്തു.

ഇതോടെ ഈശ്വരി പൊലീസിനെ സമീപിക്കുകയായിരുന്നു. കേസ് എടുത്ത പൊലീസ് ഉടന്‍ കുട്ടിയെ കണ്ടെത്തി മാതാവിന് നല്‍കി. പിതാവിനേയും സഹായിയേയും അറസ്റ്റും ചെയ്‌തു. കേസില്‍ അന്വേഷണം ആരംഭിച്ച പൊലീസ് കുട്ടിയെ വാങ്ങിയവരുടെ പങ്കും അന്വേഷിക്കുന്നുണ്ടെന്ന് അറിയിച്ചു.

അതിരനിടെ നാഗ്‌പൂരില്‍ നവജാത ശിശുക്കളെ വില്‍ക്കുന്ന റാക്കറ്റ് സജീവമാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം നവജാത ശിശുവിനെ 7 ലക്ഷം രൂപയ്ക്ക് ഹൈദരാബാദ് സ്വദേശികള്‍ക്ക് വിറ്റയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.