ശ്രീനഗർ: നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫറൂഖ് അബ്‌ദുള്ളയ്‌ക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. മുമ്പ് രോഗം ബാധിച്ചതിനെ തുടർന്ന് അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനുമുമ്പ് മാർച്ച് 30ന് കൊവിഡ് സ്ഥിരീകരിച്ച അദ്ദേഹം ഹോം ഐസൊലേഷനിലായിരുന്നു.
തുടർന്ന് ഏപ്രിൽ മൂന്നിന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. രോഗ തീവ്രത കുറയുമ്പോൾ ചിലപ്പോൾ നെഗറ്റീവ് ആയേക്കാമെന്നും പരിഭ്രമിക്കാനില്ലെന്നും ഫറൂഖ് അബ്‌ദുള്ളയുടെ മകൻ ഒമർ അബ്‌ദുള്ള ട്വീറ്റ് ചെയ്‌തു. മാർച്ചിൽ അദ്ദേഹം കൊവിഡ് വാക്‌സിൻ സ്വീകരിച്ചിരുന്നു.
![Farooq Abdullah Covid positive Farooq Abdullah latest news Covid cases in Jammu and Kashmir ഫറൂഖ് അബ്‌ദുള്ളയ്‌ക്ക് വീണ്ടും കൊവിഡ് ഫറൂഖ് അബ്‌ദുള്ള ഒമർ അബ്‌ദുള്ള](https://etvbharatimages.akamaized.net/etvbharat/prod-images/11310982_abdullah.png)