ETV Bharat / bharat

പരാഗണത്തിന് തേനീച്ച ഇല്ലെങ്കിലെന്ത്; സൂര്യകാന്തിയില്‍ കൃത്രിമ പരാഗണം നടത്തി തെങ്കാശിയിലെ കര്‍ഷകര്‍ - tenkasi farmers practice manual pollination of sunflower

തേനീച്ചയുടെ എണ്ണത്തിലുണ്ടായ കുറവ് മൂലം കൃഷിയില്‍ നിന്ന് ആദായം കുറഞ്ഞതോടെയാണ് സൂര്യകാന്തി പൂക്കളില്‍ കൃത്രിമ പരാഗണം നടത്താന്‍ തെങ്കാശി സാമ്പുവർ വടകരൈയിലെ കര്‍ഷകര്‍ തീരുമാനിച്ചത്

സൂര്യകാന്തി കൃത്രിമ പരാഗണം  തെങ്കാശി കര്‍ഷകര്‍ സൂര്യകാന്തി പൂക്കള്‍ കൃത്രിമ പരാഗണം  തെങ്കാശി സാമ്പുവർ വടകരൈ സൂര്യകാന്തി കൃഷി  സൂര്യകാന്തിയില്‍ കൃത്രിമ പരാഗണം നടത്തി കര്‍ഷകര്‍  manual pollination of sunflower  tenkasi sunflower manual pollination  tenkasi farmers practice manual pollination of sunflower  manual pollination of sunflower in sambavarvadakarai
പരാഗണത്തിന് തേനീച്ച ഇല്ലെങ്കിലെന്ത്; സൂര്യകാന്തിയില്‍ കൃത്രിമ പരാഗണം നടത്തി തെങ്കാശിയിലെ കര്‍ഷകര്‍
author img

By

Published : Jul 31, 2022, 7:32 PM IST

Updated : Jul 31, 2022, 8:10 PM IST

തെങ്കാശി (തമിഴ്‌നാട്): തമിഴ്‌നാട്ടിലെ റോഡുകളിലൂടെ യാത്ര ചെയ്യുമ്പോള്‍ കണ്ണിനും മനസിനും ഒരുപോലെ കുളിര്‍മയേകുന്ന കാഴ്‌ചയാണ് നോക്കെത്താദൂരത്തോളം പാടങ്ങളില്‍ വിരിഞ്ഞ് നില്‍ക്കുന്ന സൂര്യകാന്തി പൂക്കള്‍. തമിഴ്‌നാട്ടിലെ തെങ്കാശിയിലാണ് സൂര്യകാന്തി പൂക്കള്‍ കൂടുതലായും കൃഷി ചെയ്യുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സൂര്യകാന്തി കൃഷിയില്‍ നിന്നും മുന്‍പ് ലഭിച്ചിരുന്ന ആദായം കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല.

തേനീച്ചയുടെ എണ്ണത്തിലുണ്ടായ കുറവ് സൂര്യകാന്തി കൃഷിയേയും ബാധിച്ചു. ഇതോടെയാണ് നിലവിലെ പ്രതിസന്ധിക്ക് ഒരു പരിഹാരമെന്ന നിലയില്‍ സൂര്യകാന്തി പൂക്കളില്‍ കൃത്രിമ പരാഗണം നടത്താന്‍ തെങ്കാശി ജില്ലയിലെ സാമ്പുവർ വടകരൈയിലെ കര്‍ഷകര്‍ തീരുമാനിക്കുന്നത്, പിന്തുണയുമായി കൃഷി വകുപ്പും ഒപ്പം നിന്നു. അടുത്തടുത്ത് നില്‍ക്കുന്ന പൂക്കളുടെ മധ്യഭാഗം കൂട്ടി ഉരസുകയും പ്രത്യേക തുണികള്‍ ഉപയോഗിച്ച് പൂക്കള്‍ക്ക് മുകളില്‍ കൂടി ഉരസി വിടുകയുമാണ് കൃത്രിമ പരാഗണത്തിലൂടെ ചെയ്യുന്നത്.

സൂര്യകാന്തി പാടത്ത് നിന്നുള്ള ദൃശ്യം

ഗുണമേന്മയുള്ള വിത്തുകള്‍ ലഭിക്കും: കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പരാഗണം നടത്താന്‍ ആവശ്യമായ തേനീച്ചകളില്ല. ഇതിനെ തുടര്‍ന്നാണ് കൃത്രിമ പരാഗണം ആരംഭിച്ചതെന്ന് തെങ്കാശി സെങ്കോട്ടൈ മണ്ഡലത്തിലെ ഡെപ്യൂട്ടി കൃഷി ഓഫിസര്‍ ഷെയ്‌ഖ് മൊഹിദീന്‍ വിശദീകരിച്ചു. കീടനാശിനിയുടെ ഉപയോഗം വര്‍ധിച്ചതും കാലാവസ്ഥ വ്യതിയാനവും മൂലം ലോകത്തെ തേനീച്ചയുടെ എണ്ണത്തില്‍ (ബീ പോപ്പുലേഷന്‍) കുറവുണ്ടായതായി ശാസ്‌ത്രജ്ഞർ പറയുന്നു.

കൃത്രിമ പരാഗണത്തിലൂടെ ഗുണമേന്മയുള്ള വിത്തുകള്‍ ലഭിക്കുമെന്നാണ് കര്‍ഷകർ അവകാശപ്പെടുന്നത്. 'കഴിഞ്ഞ എട്ട് വര്‍ഷമായി നാല് ഏക്കര്‍ പാടത്ത് ഞാന്‍ സൂര്യകാന്തി കൃഷി ചെയ്യുന്നുണ്ട്. കൃഷിയില്‍ നിന്നുള്ള ആദായം വളരെ മോശമാണ്, ഇക്കാര്യം കൃഷി വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. അവരാണ് കൃത്രിമ പരാഗണത്തെ കുറിച്ച് പറയുന്നത്', കര്‍ഷകനായ കെ ശിവണ്ണന്‍ പറഞ്ഞു.

'കൃത്രിമ പരാഗണം നടത്തല്‍ എളുപ്പമല്ല. ഇതിനായി ദിവസവേതനക്കാരെ ജോലിക്ക് വയ്‌ക്കണം. അതുകൊണ്ടാണ് തൂത്തുക്കുടി ജില്ലയില്‍ ഇത് നടപ്പിലാക്കാത്തത്. ഉദ്യോഗസ്ഥര്‍ ഇവിടെ ഇതിന് പ്രചാരണം നല്‍കുന്നുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യാനാണ് താത്‌പര്യം', സതേണ്‍ ഡ്രൈലാന്‍ഡ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്‍റ് കെ നവനീതന്‍ പറഞ്ഞു.

തേനീച്ചകളുടെ എണ്ണം കുറയുന്നു: കീടനാശിനികളുടെ ഉപയോഗം മൂലമാണ് കൃഷിയിടങ്ങളില്‍ നിന്നും തേനീച്ചകള്‍ അപ്രത്യക്ഷമാകുന്നതെന്ന് ശാസ്‌ത്രജ്ഞനായ കെ സുരേഷ്‌ പറഞ്ഞു. 'തേനീച്ചകളെ അധികം ബാധിക്കാത്ത ഇമിഡാക്ലോപ്രിഡ് പോലുള്ള കീടനാശിനികള്‍ ഉപയോഗിക്കാന്‍ കര്‍ഷകരോട് ആവശ്യപ്പെടുന്നത് ഇത് കൊണ്ടാണ്. എന്നാല്‍ ഈയിടെ പുറത്തിറങ്ങിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഇമിഡാക്ലോപ്രിഡും തേനീച്ചകളെ ബാധിക്കുന്നുണ്ടെന്നാണ്', കെ സുരേഷ്‌ വിശദീകരിച്ചു.

'കീടനാശിനികളുടെ ഉപയോഗം മൂലം തമിഴ്‌നാട്ടിലെ തേനീച്ചകളുടെ എണ്ണത്തില്‍ കുറവുണ്ട്. ലൈറ്റ് ട്രാപ്‌സ്, ഫെറോമോണ്‍ ട്രാപ്‌സ്, ബൊട്ടാണിക്കല്‍ കീടനാശിനികള്‍, ബയോളജിക്കല്‍ കണ്‍ട്രോള്‍ ഏജന്‍റുകള്‍ മുതലായ പരിസ്ഥിതി സൗഹാർദ വിള സംരക്ഷണ മാര്‍ഗങ്ങള്‍ ഉപയോഗിച്ചാല്‍ തേനീച്ച കൂട്ടത്തിന്‍റെ (ബീ കോളനി) എണ്ണം വര്‍ധിപ്പിക്കാനാകുമെന്നാണ് കരുതുന്നത്', കെ സുരേഷ്‌ വ്യക്തമാക്കി.

Also read: സൂര്യകാന്തി പ്രഭയിൽ മനംമയക്കി ഗുണ്ടൽപേട്ട്; ഒഴുകിയെത്തി സഞ്ചാരികൾ

Last Updated : Jul 31, 2022, 8:10 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.