കൊൽക്കത്ത: കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നില്ലെന്ന വിമർശനവുമായി സമാജ്‌വാദി പാർട്ടി (എസ്പി) ഉത്തർപ്രദേശ് പ്രസിഡന്‍റ് നരേഷ് ഉത്തം പട്ടേൽ. ബിജെപി ജനാധിപത്യത്തെ കളിയാക്കുകയാണെന്നും ഉത്തം പട്ടേൽ ആരോപിച്ചു. കർഷകർ ദൈവത്തിന്‍റെ അവതാരമാണ്. ബിജെപി നേതാക്കൾ ദൈവത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ കർഷകരെ ബുദ്ധിമുട്ടിക്കരുത്. കർഷകർക്ക് പറയാനുള്ളത് കേൾക്കുകയും മൂന്ന് നിയമങ്ങളും റദ്ദാക്കുകയും ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം 33-ാം ദിവസത്തിലേക്ക് കടന്നു.