'ജവാന്‍', 'പഠാന്‍' എന്നീ സിനിമകളിലൂടെ ഒരു വര്‍ഷം രണ്ട് 1,000 കോടി കലക്‌ട് ചെയ്‌ത്, ഇന്ത്യന്‍ സിനിമാ വ്യവസായത്തില്‍ ഇതുവരെ ആരും പിന്നിടാത്ത നാഴിക കല്ലുകളാണ് ഷാരൂഖ് ഖാന്‍ സൃഷ്‌ടിച്ചത് (Shah Rukh Khan achieved a remarkable milestone).
കിങ് ഖാന്‍റെ 2023ലെ രണ്ട് റിലീസുകളും ആഗോള ബോക്‌സോഫിസില്‍ 1,000 കോടി ക്ലബ്ബില്‍ (Shah Rukh Khan 1000 crore movies) ഇടംപിടിച്ചതോടെ ബോളിവുഡ് ബോക്‌സോഫിസിലെ രാജാവായി ഷാരൂഖ് ഖാന്‍ ആധിപത്യം ഉറപ്പിച്ചിരുന്നു. സെപ്‌റ്റംബര്‍ ഏഴിന് റിലീസായ ചിത്രം, ഇപ്പോഴും തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ്.
കിങ് ഖാന്‍ ആരാധകരും ഈ വിജയം ആഘോഷിക്കുകയാണ്. 'ജവാന്‍' വിജയാഘോഷങ്ങള്‍ക്കിടെ ഷാരൂഖ് ഖാന്‍ ആരാധകന്‍റെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. തന്‍റെ മുതുകില്‍ (പുറകു വശത്ത്) ഷാരൂഖ് ഖാന്‍റെ മുഖം ടാറ്റു ചെയ്‌തിരിക്കുകയാണ് ആരാധകന്‍. 'ജവാനി'ലെ ഷാരൂഖിന്‍റെ വിജയത്തിന്‍റെ ആദരസൂചകമായാണ് ആരാധകന്‍റെ ഈ ടാറ്റൂ.
-
A small tribute to @iamsrk King Khan❤#Jawan1000crWorldwide pic.twitter.com/acE5ccY1TD
— 𝗧𝗮𝗵𝗮 طه الجيلاني (FAN) (@Taha4SRK) September 26, 2023 " class="align-text-top noRightClick twitterSection" data="
">A small tribute to @iamsrk King Khan❤#Jawan1000crWorldwide pic.twitter.com/acE5ccY1TD
— 𝗧𝗮𝗵𝗮 طه الجيلاني (FAN) (@Taha4SRK) September 26, 2023A small tribute to @iamsrk King Khan❤#Jawan1000crWorldwide pic.twitter.com/acE5ccY1TD
— 𝗧𝗮𝗵𝗮 طه الجيلاني (FAN) (@Taha4SRK) September 26, 2023
ആരാധകന്‍റെ ഈ ടാറ്റു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ ആകര്‍ഷിച്ചതിന് പിന്നാലെ ഷാരൂഖ് ഖാന്‍റെ കണ്ണിലും ഉടക്കി. ഉടന്‍ തന്നെ വീഡിയോയ്‌ക്ക് താഴെ കമന്‍റുമായി ഷാരൂഖ് ഖാന്‍ രംഗത്തെത്തി. 'നന്ദി! ഇത് വളരെ അധികം വേദനിച്ചില്ലെന്ന് കരുതുന്നു!!!' -എന്നാണ് ചിരിയോടെ ഷാരൂഖ് ഖാന്‍റെ കമന്‍റ്.
ഏറ്റവും കൂടുതല്‍ ആരാധകരുള്ള ബോളിവുഡ് താരമാണ് ഷാരൂഖ് ഖാന്‍. ഷാരൂഖ് ഖാന്‍റെ ജനപ്രീതിയാണ്, താരത്തിന്‍റെ ആരാധക വലയത്തെ വലുതാക്കുന്നത്. ആരാധകരുമായുള്ള ഷാരൂഖ് ഖാന്‍റെ ആത്മാർഥമായ ബന്ധം താരത്തിന്‍റെ വ്യക്തിത്വത്തിന്‍റെ അറിയപ്പെടുന്ന ഒരു വശമാണ്.
-
Thank u!! Hope it didn’t hurt too much!! Ha ha https://t.co/mmKGREyjS3
— Shah Rukh Khan (@iamsrk) September 29, 2023 " class="align-text-top noRightClick twitterSection" data="
">Thank u!! Hope it didn’t hurt too much!! Ha ha https://t.co/mmKGREyjS3
— Shah Rukh Khan (@iamsrk) September 29, 2023Thank u!! Hope it didn’t hurt too much!! Ha ha https://t.co/mmKGREyjS3
— Shah Rukh Khan (@iamsrk) September 29, 2023
ആസ്‌ക് എസ്‌ആര്‍കെ എന്ന സെക്ഷനിലൂടെ എക്‌സില്‍ (ട്വിറ്റര്‍) ആരാധകരുമായി ഷാരൂഖ് ഖാന്‍ നിരന്തരം സംവദിക്കാറുമുണ്ട്. താരത്തിന്‍റെ നര്‍മം കലര്‍ന്ന പ്രതികരണങ്ങള്‍ എല്ലായ്‌പ്പോഴും ആരാധക ഹൃദയങ്ങളെ കീഴടക്കാറുമുണ്ട്.
-
Yaar main Mannat mein nahi hoon kaam par laga hua hoon. Just check all good there na??! Ha ha #Jawan https://t.co/Mc9LARrten
— Shah Rukh Khan (@iamsrk) September 22, 2023 " class="align-text-top noRightClick twitterSection" data="
">Yaar main Mannat mein nahi hoon kaam par laga hua hoon. Just check all good there na??! Ha ha #Jawan https://t.co/Mc9LARrten
— Shah Rukh Khan (@iamsrk) September 22, 2023Yaar main Mannat mein nahi hoon kaam par laga hua hoon. Just check all good there na??! Ha ha #Jawan https://t.co/Mc9LARrten
— Shah Rukh Khan (@iamsrk) September 22, 2023
മുമ്പൊരിക്കല്‍ ആസ്‌ക് എസ്‌ആര്‍കെ സെക്ഷനില്‍, ഷാരൂഖ് ഖാന്‍റെ വസതിയായ മന്നത്തിന് മുന്നില്‍ നില്‍ക്കുന്ന ഒരു ചിത്രം പങ്കിട്ടുകൊണ്ട്, ഒരു ആരാധകന്‍ താരത്തോട് ആശംസകള്‍ അറിയിക്കാന്‍ അഭ്യര്‍ഥിച്ചു. ഇതിനുള്ള ഷാരൂഖ് ഖാന്‍റെ മറുപടിയും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. 'സുഹൃത്തേ, ഞാൻ മന്നത്തില്‍ ഇല്ല, ജോലി തിരക്കിലാണ്. അവിടെ എല്ലാം ശരിയാണെന്ന് പരിശോധിച്ചാൽ മതിയോ?' -ഇപ്രകാരമാണ് ഷാരൂഖ് കുറിച്ചത്.
'പഠാന്‍' (Pathaan), 'ജവാന്‍' (Jawan) വിജയങ്ങള്‍ക്ക് ശേഷം രാജ്‌കുമാര്‍ ഹിറാനിയുടെ (Rajkumar Hirani) പുതിയ ചിത്രം 'ഡുങ്കി'യുടെ (Dunki) റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പ്രേക്ഷകര്‍ അക്ഷമയോടെ കാത്തിരിക്കുന്ന ചിത്രത്തില്‍ തപ്‌സി പന്നുവാണ് (Taapsee Pannu) ഷാരൂഖിന്‍റെ നായികയായി എത്തുന്നത്. ക്രിസ്‌മസ് റിലീസായി ഡിസംബര്‍ 22നാണ് 'ഡുങ്കി' തിയേറ്ററുകളില്‍ എത്തുന്നത്. അതേസമയം പ്രഭാസിന്‍റെ 'സലാര്‍ പാര്‍ട്ട് 1 സീസ്‌ഫയറും' (Salaar Part 1 Ceasefire) 'ഡുങ്കി'ക്കൊപ്പം ഡിസംബര്‍ 22നാണ് റിലീസിനെത്തുന്നത്.
Also Read: Salaar vs Dunki Release Clash ബോക്‌സോഫിസില്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങി ഷാരൂഖ് ഖാനും പ്രഭാസും